കുഞ്ഞുമോൻ കൊലക്കേസ്: നിർണായക മൊഴി നൽകിയ ഓട്ടോ ഡ്രൈവറെ അനുമോദിച്ചു

കുഞ്ഞുമോൻ കൊലക്കേസ്: നിർണായക മൊഴി നൽകിയ ഓട്ടോ ഡ്രൈവറെ അനുമോദിച്ചു

കട്ടപ്പന: കുഞ്ഞുമോൻ കൊലക്കേസിൽ നിർണായക വിവരങ്ങൾ പൊലീസിന് കൈമാറിയ ഓട്ടോറിക്ഷ ഡ്രൈവർ വെട്ടിക്കുഴക്കവല പടിഞ്ഞാറേതിൽ പ്രദീപിനെ ജില്ലാ പൊലീസ് മേധാവി ഡോ. എ. നസീം പ്രശംസാപത്രം നൽകി അനുമോദിച്ചു.

കട്ടപ്പന സെൻട്രൽ ജംഗ്ഷനിലെ കടത്തിണ്ണയിൽ ആഗസ്റ്റ് 26നാണ് ഗുരുതര പരിക്കുകളോടെ ‘മൊഴയൻ കുഞ്ഞുമോൻ’ എന്നറിയപ്പെട്ടിരുന്ന കുഞ്ഞുമോനെ കണ്ടെത്തിയത്. തുടർന്ന് ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ പിറ്റേദിവസം മരിച്ചു.

Slide 1
Slide 2
Slide 3
Slide 4

തുടക്കത്തിൽ ദുരൂഹമായി മാറിയ മരണത്തിൽ കൊലപാതകത്തിന്റെ ചുരുളഴിക്കാൻ പൊലീസിന് നിർണായക വിവരങ്ങളും തെളിവുകളും നൽകിയത് പ്രദീപായിരുന്നു. പ്രദീപിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കേസിലെ പ്രതികളെ പൊലീസ് പിടികൂടിയത്.

കേസന്വേഷണത്തിൽ പൊലീസിന് നിർണായക സഹായം നൽകിയ പ്രദീപിന്റെ ഇടപെടലിനെ ജില്ലാ പൊലീസ് മേധാവി അഭിനന്ദിച്ചു.

Slide 1
Slide 2
Slide 3
Slide 4