പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ ശേഷം ഒളിവിൽ പോയ പ്രതി പിടിയിൽ
ഇടുക്കി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ വിചാരണയ്ക്കിടെ ഒളിവിൽ പോയ പ്രതി പിടിയിൽ. വയനാട് പൊഴുതന സ്വദേശി വൈശാഖ് (22) ആണ് ഇടുക്കി ജില്ലാ പൊലീസ് മേധാവിയുടെ എൽ.പി. സ്ക്വാഡ് പിടികൂടിയത്.
2024-ലാണ് കേസിനാസ്പദമായ സംഭവം. ഇൻസ്റ്റഗ്രാം വഴി പെൺകുട്ടിയുമായി അടുപ്പത്തിലായ പ്രതി വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചുകയറി ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്.
കേസിന്റെ വിചാരണ വേളയിൽ ഒളിവിൽ പോയ പ്രതിയെ സെപ്റ്റംബർ 28ന് എറണാകുളം ജില്ലയിലെ ഞാറയ്ക്കലിൽ നിന്നാണ് എൽ.പി. സ്ക്വാഡ് പിടികൂടിയത്. തുടർന്ന് തുടർനടപടികൾക്കായി പ്രതിയെ കഞ്ഞിക്കുഴി പൊലീസിന് കൈമാറി.


