ഈരാറ്റുപേട്ടയിൽ ശുചിത്വ സന്ദേശ റാലി
ഈരാറ്റുപേട്ട: നഗരസഭയുടെ ആഭിമുഖ്യത്തിൽ സ്വച്ഛതാ ഹി സേവ ശുചിത്വ മിഷന്റെ ‘കയ്യോടെ കൈ’ ദൗത്യത്തിന്റെ ഭാഗമായി ശുചിത്വ സന്ദേശ റാലി സംഘടിപ്പിച്ചു.
ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് ആരംഭിച്ച റാലി ഈരാറ്റുപേട്ട ജംഗ്ഷനിൽ നഗരസഭാ ചെയർമാൻ അഡ്വ. വി.പി. നാസർ ഉദ്ഘാടനം ചെയ്തു. ഗവ. ഹയർ സെക്കൻഡറി സ്കൂൾ, സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ, മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ എൻഎസ്എസ്, സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റുകൾ, ഹരിതകർമ സേന, നഗരസഭാ ചെയർപേഴ്സൺമാർ, കൗൺസിലർമാർ തുടങ്ങിയവർ റാലിയിൽ പങ്കെടുത്തു.
സമാപന സമ്മേളനത്തിൽ ശുചിത്വ മിഷൻ ദൗത്യം ഏറ്റെടുത്തുകൊണ്ട് പങ്കെടുത്തവർ കയ്യൊപ്പ് ചാർത്തി. വിദ്യാർഥികൾ ലഹരിവിരുദ്ധ സന്ദേശം ഉയർത്തി ഫ്ലാഷ് മോബും സംഗീതശിൽപവും അവതരിപ്പിച്ചു.


