ആനത്താര ഉത്തരവ് പിൻവലിക്കണം; 80 ലക്ഷം ജനങ്ങളെ ബാധിക്കും: ജോസ് കെ. മാണി

ആനത്താര ഉത്തരവ് പിൻവലിക്കണം; 80 ലക്ഷം ജനങ്ങളെ ബാധിക്കും: ജോസ് കെ. മാണി

തൊടുപുഴ: ആനത്താരയിലെ നിർമാണങ്ങൾ പൊളിച്ചുമാറ്റണമെന്ന ഇടുക്കി ജില്ലാ കളക്ടറുടെ ഉത്തരവ് ഇഎസ്‌എയേക്കാൾ ഭയാനകമാണെന്നും 450ലേറെ വില്ലേജുകളിലെ 80 ലക്ഷം ജനങ്ങളെ ഇത് ബാധിക്കുമെന്നും കേരള കോൺഗ്രസ്-എം ചെയർമാൻ ജോസ് കെ. മാണി എംപി പറഞ്ഞു.

ദുരന്തനിവാരണത്തിനായി കൊണ്ടുവന്ന നിയമത്തെ ജനദ്രോഹ നിയമമാക്കി മാറ്റിയിരിക്കുകയാണെന്നും അദ്ദേഹം തൊടുപുഴയിൽ മാധ്യമങ്ങളോട് പറഞ്ഞു. വന്യജീവി ആക്രമണങ്ങളിൽ ഇരകളാകുന്ന മനുഷ്യർക്ക് സഹായം ഉറപ്പാക്കുന്നതിനാണ് എൽഡിഎഫ് ഭരണകാലത്ത് വന്യജീവി ആക്രമണങ്ങളെ ദുരന്തനിവാരണ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയതെന്ന് അദ്ദേഹം പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4

ഈ നിയമം ദുരുപയോഗം ചെയ്ത് ആനത്താരകളെന്ന് അവകാശപ്പെടുന്ന പ്രദേശങ്ങളിൽ വന്യജീവികളിൽനിന്ന് രക്ഷനേടുന്നതിനായി ജനങ്ങൾ നിർമിച്ച വേലികളും തടസങ്ങളും മതിലുകളും പൊളിച്ചുനീക്കാൻ ജില്ലാ കളക്ടർ ഉത്തരവിട്ടിരിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ വന്യജീവി ആക്രമണം പ്രധാന പ്രചാരണ വിഷയമാക്കിയ യുഡിഎഫ് അധികാരത്തിലെത്തിയതോടെ നിലപാട് മാറ്റിയെന്നും ജോസ് കെ. മാണി ആരോപിച്ചു.

മൂന്നാറിനും കുമളിക്കുമിടയിൽ ആനത്താരകൾ സൃഷ്ടിക്കണമെന്നതാണ് പരിസ്ഥിതി സംഘടനകളുടെ ആവശ്യമെന്നും ഇതിന് പിന്നിൽ കർഷകരെ കുടിയിറക്കാനുള്ള അജണ്ടയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ദുരന്തനിവാരണ ഉത്തരവ് എത്രയും വേഗം പിൻവലിക്കണമെന്നും ജോസ് കെ. മാണി ആവശ്യപ്പെട്ടു.

Slide 1
Slide 2
Slide 3
Slide 4