വനമേഖലയോട് ചേർന്ന ജനവാസ മേഖലയിൽ രാത്രിയാത്രാ വിലക്ക് വിചിത്രം: ബി.ഡി.ജെ.എസ്.

വനമേഖലയോട് ചേർന്ന ജനവാസ മേഖലയിൽ രാത്രിയാത്രാ വിലക്ക് വിചിത്രം: ബി.ഡി.ജെ.എസ്.

ഇടുക്കി: വനമേഖലയോട് ചേർന്നുള്ള ജനവാസ മേഖലകളിൽ വൈകിട്ട് ആറുമുതൽ രാവിലെ ആറുവരെ യാത്രയ്ക്കും കൃഷിയനുബന്ധ ജോലികൾക്കും വിലക്കേർപ്പെടുത്തിയ ഇടുക്കി ജില്ലാ കളക്ടറുടെ ഉത്തരവ് വിചിത്രമാണെന്ന് ബി.ഡി.ജെ.എസ്. ഇടുക്കി ജില്ലാ കമ്മിറ്റി.

പാരിസ്ഥിതികമായി ഏറെ പ്രത്യേകതകളുള്ള ഇടുക്കിയിൽ, പ്രത്യേകിച്ച് മലയോര മേഖലയിൽ വനവും ജനവാസ മേഖലകളും ഇടകലർന്നാണ് സ്ഥിതി ചെയ്യുന്നത്. വന്യജീവികളെ വനത്തിൽ നിയന്ത്രിച്ച് ജനങ്ങളുടെ ജീവനും കൃഷിക്കും സുരക്ഷ ഉറപ്പാക്കുന്നതിന് പകരം നികുതിയും വോട്ടും നൽകുന്ന ജനങ്ങളെ വീട്ടുതടങ്കലിലാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ജില്ലാ കമ്മിറ്റി ആരോപിച്ചു.

Slide 1
Slide 2
Slide 3
Slide 4

ഇ.എസ്.എ. അന്തിമ വിജ്ഞാപനത്തിന് മുമ്പ് ജനവാസ മേഖലകളും വനഭൂമിയും സംബന്ധിച്ച് സംസ്ഥാന സർക്കാർ സമർപ്പിച്ച റിപ്പോർട്ടിന്റെ ഉള്ളടക്കം പൊതുജനങ്ങളോട് വെളിപ്പെടുത്താൻ തയ്യാറാകാത്ത സാഹചര്യത്തിൽ, ജില്ലാ കളക്ടറുടെ ഉത്തരവ് സംശയാസ്പദമാണെന്നും ബി.ഡി.ജെ.എസ്. ആരോപിച്ചു.

തൊടുപുഴ താലൂക്ക് ഒഴികെ ജില്ലയിലെ ബഹുഭൂരിപക്ഷം ജനങ്ങളുടെയും സ്വൈര്യജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന ഉത്തരവ് മലയോര ജനതയെ കുടിയിറക്കി വനവിസ്തൃതി വർധിപ്പിക്കാനുള്ള ഗൂഢാലോചനയാണെന്ന് സംശയിക്കേണ്ട സാഹചര്യമാണുള്ളതെന്നും ജില്ലാ കമ്മിറ്റി പത്രക്കുറിപ്പിൽ പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4