കാലാവധി കഴിഞ്ഞ മരുന്ന് നവജാത ശിശുവിന് നൽകിയതായി പരാതി; ഇടുക്കി മെഡിക്കൽ കോളേജ് ഫാർമസിക്കെതിരെ ആരോപണം

കാലാവധി കഴിഞ്ഞ മരുന്ന് നവജാത ശിശുവിന് നൽകിയതായി പരാതി; ഇടുക്കി മെഡിക്കൽ കോളേജ് ഫാർമസിക്കെതിരെ ആരോപണം

ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഫാർമസിയിൽ നിന്ന് 21 ദിവസം മാത്രം പ്രായമുള്ള നവജാത ശിശുവിന് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയതായി പരാതി. ഇടുക്കി ഭൂമിയാങ്കുളം സ്വദേശി സോബിൻ സണ്ണിയുടെ കുഞ്ഞിനാണ് കാലാവധി കഴിഞ്ഞ ഓയിന്റ്‌മെന്റ് നൽകിയതെന്നാണ് പരാതി.

ജലദോഷവും കഴുത്തിലെ അലർജിയുമായാണ് കുഞ്ഞിനെ മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കായി എത്തിച്ചത്. കുട്ടിയെ പരിശോധിച്ച ഡോക്ടർ വലിയ പ്രശ്‌നങ്ങളില്ലെന്നും പുരട്ടാനുള്ള ഓയിന്റ്‌മെന്റ് മതിയെന്നും നിർദേശിച്ച് കുറിപ്പടി നൽകി. ഇതുമായി ഫാർമസിയിലെത്തിയപ്പോഴാണ് മരുന്ന് ലഭിച്ചത്.

Slide 1
Slide 2
Slide 3
Slide 4

വീട്ടിലെത്തിയ ശേഷം മരുന്നിന്റെ കാലാവധി പരിശോധിച്ചപ്പോഴാണ് മൂന്ന് മാസം മുമ്പ് കാലാവധി കഴിഞ്ഞ മരുന്നാണ് നൽകിയതെന്ന് കുടുംബം കണ്ടെത്തിയത്. 2024 ജൂണിൽ നിർമ്മിച്ചതും രണ്ട് വർഷം കാലാവധിയുണ്ടായിരുന്നതുമായ ഓയിന്റ്‌മെന്റാണ് നൽകിയതെന്നാണ് കുടുംബത്തിന്റെ ആരോപണം. കുഞ്ഞിന് മരുന്ന് പുരട്ടുന്നതിന് മുമ്പ് കാലാവധി പരിശോധിച്ചതിനാൽ അപകടം ഒഴിവായെന്നും കുടുംബം പറയുന്നു.

സംഭവത്തിൽ സോബിൻ സണ്ണി ആശുപത്രി സൂപ്രണ്ടിന് പരാതി നൽകി. തുടർന്ന് ഫാർമസി ജീവനക്കാരോട് സൂപ്രണ്ട് റിപ്പോർട്ട് തേടി. എന്നാൽ പരാതിക്കാർ ചൂണ്ടിക്കാട്ടുന്ന ഓയിന്റ്‌മെന്റ് ഫാർമസിയിൽ സ്റ്റോക്കില്ലെന്നാണ് ജീവനക്കാരുടെ വിശദീകരണമെന്നാണ് വിവരം.

അതേസമയം, മരുന്ന് ഫാർമസിയിൽ ഇല്ലെന്ന വാദവും മരുന്ന് നൽകിയതായി കുറിപ്പടിയിൽ രേഖപ്പെടുത്തിയിരിക്കുന്നതും തമ്മിൽ വൈരുധ്യമുണ്ടെന്നാണ് കുടുംബം ചൂണ്ടിക്കാട്ടുന്നത്. ഫാർമസിയിൽ നിന്ന് മരുന്ന് നൽകിയതായി രേഖപ്പെടുത്തിയ ടിക്ക് മാർക്ക് കുറിപ്പടിയിലുണ്ടെന്നും കുടുംബം പറയുന്നു.

Slide 1
Slide 2
Slide 3
Slide 4

സംസ്ഥാന സർക്കാർ ആശുപത്രികൾക്ക് നേരിട്ട് വിതരണം ചെയ്യുന്ന വിഭാഗത്തിൽപ്പെട്ട ഓയിന്റ്‌മെന്റാണ് കുഞ്ഞിന് നൽകിയതെന്നും കുടുംബം ആരോപിക്കുന്നു. കാലാവധി കഴിഞ്ഞ മരുന്ന് ആശുപത്രി ഫാർമസിയിൽ എങ്ങനെ എത്തി, പരിശോധനകളിൽ ഇത് കണ്ടെത്താതിരുന്നതെങ്ങനെ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

Slide 1
Slide 2
Slide 3
Slide 4