ചെറുതോണിയിലെ ഗതാഗതക്കുരുക്കിന് പരിഹാരം; പുതിയ ട്രാഫിക് പരിഷ്‌കാരങ്ങൾ ഇന്ന് മുതൽ

ചെറുതോണിയിലെ ഗതാഗതക്കുരുക്കിന് പരിഹാരം; പുതിയ ട്രാഫിക് പരിഷ്‌കാരങ്ങൾ ഇന്ന് മുതൽ

ചെറുതോണി: ജില്ലാ ആസ്ഥാനമായ ചെറുതോണി ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനായി പുതിയ ട്രാഫിക് പരിഷ്‌കാരങ്ങൾ ഇന്ന് മുതൽ നടപ്പാക്കും. ശക്തമായ മഴയെ തുടർന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്ന പദ്ധതി അൽപം വൈകിയാണ് പ്രാബല്യത്തിൽ വരുന്നത്.

പുതിയ സംവിധാനത്തിന്റെ ഭാഗമായി ചെറുതോണി പാലത്തിന് സമീപവും പെട്രോൾ പമ്പിന് സമീപവും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കിയതായി പഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസ് അറിയിച്ചു.

Slide 1
Slide 2
Slide 3
Slide 4

മോട്ടോർ വാഹന വകുപ്പും പോലീസും പദ്ധതിക്ക് പൂർണ പിന്തുണ നൽകും. വൺവേ സംവിധാനം കൂടുതൽ കാര്യക്ഷമമായി നടപ്പാക്കുന്നതിനൊപ്പം സെൻട്രൽ ജംഗ്ഷനിലും ചെറുതോണി പാലത്തിന്റെ ഇരുവശങ്ങളിലുമുള്ള അനധികൃത പാർക്കിങ് പൂർണമായും ഒഴിവാക്കും.

പുതിയ ട്രാഫിക് സംവിധാനം പ്രാബല്യത്തിൽ വരുന്നതോടെ വർഷങ്ങളായി ചെറുതോണി ടൗൺ നേരിടുന്ന ഗതാഗതക്കുരുക്കിന് വലിയൊരളവിൽ പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് അധികൃതരും വ്യാപാരികളും നാട്ടുകാരും.

Slide 1
Slide 2
Slide 3
Slide 4