കട്ടപ്പന സബ് ജില്ലാ കായികമേളയ്ക്ക് പ്രൗഢോജ്ജ്വല തുടക്കം.
കട്ടപ്പന സബ് ജില്ലാ കായികമേളയ്ക്ക് പ്രൗഢോജ്ജ്വല തുടക്കം
കാൽവരിമൗണ്ട്: കട്ടപ്പന സബ് ജില്ലാ കായികമേള 2026-ന് കാൽവരിമൗണ്ടിൽ പ്രൗഢോജ്ജ്വല തുടക്കം.
ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച ഉദ്ഘാടന സമ്മേളനത്തിൽ സി. ജിയോറ്റി ജോസഫ് (HM, CLPS) സ്വാഗതം ആശംസിച്ചു. സ്കൂൾ മാനേജർ റവ. ഫാ. തോമസ് മഞ്ഞക്കുന്നേൽ cmi ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി മോളി ടോമി കായികമേളയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു.
കട്ടപ്പന ഉപജില്ലാ AEO ശ്രീ. രാജശേഖരൻ .സി മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ HM ഫോറം സെക്രട്ടറി ശ്രീ. മാത്യു ജോസഫ്, വാർഡ് മെമ്പർ ശ്രീമതി ഷീബ സജി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.


