റേഡിയോ കാഞ്ചിയാറിൽ കുട്ടികൾക്ക് പരിശീലനം നൽകി റേഡിയോ ജോക്കി ട്രീസ ജോസഫ്

മാതൃകയായി കാഞ്ചിയാർ ഗവൺമെന്റ് ട്രൈബൽ എൽ പി സ്കൂൾ...

റേഡിയോ കാഞ്ചിയാറിൽ കുട്ടികൾക്ക് പരിശീലനം നൽകി  റേഡിയോ ജോക്കി ട്രീസ ജോസഫ്
റേഡിയോ ജോക്കി ട്രീസ്സ ജോസഫ് കാഞ്ചിയാർ ഗവ .ട്രൈബൽ എൽ പി സ്കൂളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നു

കാഞ്ചിയാർ: കുട്ടികളുടെ ശബ്ദത്തിന് വേദിയൊരുക്കുന്ന ‘റേഡിയോ കാഞ്ചിയാർ’ പദ്ധതിക്ക് കൂടുതൽ മികവേകാൻ കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളേജിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി റേഡിയോ 90 എഫ് എം വോയ്‌സ് ഓഫ് അമൽ ജ്യോതിയിലെ റേഡിയോ ജോക്കി ട്രീസ ജോസഫ് കാഞ്ചിയാർ ഗവ. ട്രൈബൽ എൽ.പി. സ്കൂളിലെത്തി കുട്ടികളുമായി സംവദിച്ചു.

Slide 1
Slide 2
Slide 3
Slide 4

 

കുട്ടികൾ തന്നെ വാർത്തകൾ അവതരിപ്പിക്കുകയും പരിപാടികൾ തയ്യാറാക്കുകയും അഭിമുഖങ്ങൾ നടത്തുകയും ആശയങ്ങൾ പങ്കുവയ്ക്കുകയും ചെയ്യുന്ന സ്കൂൾ റേഡിയോ സംവിധാനമാണ് ‘റേഡിയോ കാഞ്ചിയാർ’. പ്രൈമറി സ്കൂളിൽ കുട്ടികളുടെ ആശയവിനിമയശേഷിയും ആത്മവിശ്വാസവും സാങ്കേതിക പരിജ്ഞാനവും വളർത്തുന്നതിനുള്ള പഠനവേദിയായാണ് പദ്ധതി മുന്നോട്ടുപോകുന്നത്.

Slide 1
Slide 2
Slide 3
Slide 4

റേഡിയോ ജോക്കിയായ ട്രീസ ജോസഫ് കുട്ടികൾക്ക് റേഡിയോ അവതരണത്തിന്റെ വിവിധ ഘട്ടങ്ങൾ പരിചയപ്പെടുത്തി. മൈക്രോഫോണിന് മുന്നിൽ സംസാരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ശബ്ദത്തിന്റെ ഉയർച്ച-താഴ്ചകൾ, വ്യക്തമായ ഉച്ചാരണം, അവതരണത്തിലെ സ്വാഭാവികത, ശ്രോതാക്കളുമായി ബന്ധം സ്ഥാപിക്കുന്ന രീതി തുടങ്ങിയവ ട്രീസ ജോസഫ് കുട്ടികൾക്ക് വിശദീകരിച്ചു.

Slide 1
Slide 2
Slide 3
Slide 4

‘റേഡിയോ കാഞ്ചിയാർ’ കുട്ടികൾക്ക് സംസാരിക്കാനുള്ള ഒരു വേദി മാത്രമല്ലെന്നും കേൾക്കാനും ചിന്തിക്കാനും എഴുതാനും ചോദിക്കാനും അന്വേഷിക്കാനും സൃഷ്ടിപരമായി ആശയങ്ങൾ അവതരിപ്പിക്കാനും കഴിയുന്ന ഒരു പഠനശാലയാക്കുകയാണ് ലക്ഷ്യമെന്നും പ്രധാനാധ്യാപിക ലിൻസി ജോർജ് പറഞ്ഞു.

സ്കൂളിലെ ദൈനംദിന വിശേഷങ്ങൾ, കുട്ടികളുടെ കഴിവുകൾ, പ്രാദേശിക വാർത്തകൾ, പ്രകൃതി-പരിസ്ഥിതി വിഷയങ്ങൾ, പുസ്തകപരിചയം, അഭിമുഖങ്ങൾ, ആരോഗ്യ-ശുചിത്വ സന്ദേശങ്ങൾ, കാഞ്ചിയാറിന്റെ പ്രാദേശിക അറിവുകളും പാരമ്പര്യവും തുടങ്ങിയവ കുട്ടികളുടെ ശബ്ദത്തിലൂടെ സമൂഹത്തിലെത്തിക്കുന്ന തരത്തിൽ റേഡിയോ കാഞ്ചിയാറിനെ കൂടുതൽ വിപുലപ്പെടുത്താനുള്ള പദ്ധതികളും സ്കൂൾ ആവിഷ്കരിച്ചുവരികയാണ്.

സ്കൂൾ ഹെഡ്മിസ്ട്രസ് ലിൻസി ജോർജ്, അധ്യാപകരായ ജിയോ സെബാസ്റ്റ്യൻ,ലിബിയ ജയിംസ് ,അനുഷ ഷാജി, അമലു മാത്യു, വിഷ്ണു ഗോപാലകൃഷ്ണൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.