സ്വച്ഛത ഹി സേവ. ശുചിത്വ സന്ദേശ റാലിയും സിഗ്നേച്ചർ ക്യാമ്പയിൻ സംഘടിപ്പിച്ച് കട്ടപ്പന നഗരസഭ.

സ്വച്ഛത ഹി സേവ. ശുചിത്വ സന്ദേശ റാലിയും സിഗ്നേച്ചർ ക്യാമ്പയിൻ സംഘടിപ്പിച്ച് കട്ടപ്പന നഗരസഭ.

 കട്ടപ്പന: 'സ്വച്ഛത ഹി സേവ 2026- കൈ യ്യോടു കൈ - കൈകോർക്കാം മാലിന്യ രഹിത പുതുയുഗകേരളത്തിനായി' ക്യാമ്പയിന്റെ ഭാഗമായി കട്ടപ്പന നഗരസഭ പൊതുജനാരോഗ്യ പരിസ്ഥിതി പരിപാലന വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ വിപുലമായ ശുചിത്വ സന്ദേശ റാലിയും സിഗ്നേച്ചർ ക്യാമ്പയിനും സംഘടിപ്പിച്ചു.

Slide 1
Slide 2
Slide 3
Slide 4

 ടൗൺ ഹാൾ പരിസരത്ത് നിന്ന് ആരംഭിച്ച റാലി ഡി.വൈ. എസ്. പി റെജി കുന്നേപ്പറമ്പിൽ ഫ്ലാഗ് ഓഫ്‌ ചെയ്തു. ഡോൺ ബോസ്കോ സ്കൂൾ, സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ, ഐ.ടി.ഐ(എൻ. എസ്. എസ് വോളന്റീഴ്സ് ), പുളിയന്മല ക്രൈസ്റ്റ് കോളേജ്, ഓക്സിലിയം സ്കൂൾ(സ്കൗട്ട് &ഗൈഡ്സ് ), നിർമ്മൽ ജ്യോതി സ്കൂൾ, ഓസാനം സ്കൂൾ, സരസ്വതി വിദ്യാപീഠം, കാർമൽ പബ്ലിക് സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികളുടെ പങ്കാളിത്തം റാലിയിൽ ഉണ്ടായിരുന്നു.ബാൻഡ്മേളം, ഹരിത കർമ്മ സേന പ്ലോട്ടുകൾ, സ്കേറ്റിംഗ് ടീമുകളുടെ സാന്നിധ്യം, നാസിക് ഡോൾ എന്നിവ ശുചിത്വ റാലിക്ക് മികവേകി. സന്ദേശങ്ങൾ അടങ്ങിയ പ്ലാക്കാർഡുകൾ വിദ്യാർത്ഥികൾ കൈയിലേന്തിയിരുന്നു.മൗണ്ടൻ റോയൽ ബുള്ളറ്റ് ക്ലബ്ബിലെ അംഗങ്ങളും റാലിക്ക് അകമ്പടി സേവിച്ചു.

Slide 1
Slide 2
Slide 3
Slide 4

 വ്യാപാരി വ്യവസായികൾ, വിവിധ ക്ലബ്ബ് പ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ, ഹരിത കർമ്മ സേന പ്രവർത്തകർ എന്നിവർ റാലിയിൽ അണിനിരന്നു.

Slide 1
Slide 2
Slide 3
Slide 4

 ഗാന്ധി സ്ക്വയറിൽ ചേർന്ന പൊതുയോഗം നഗരസഭ ചെയർപേഴ്സൺ ജോയ് വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ ലീലാമ്മ ബേബി അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ തോമസ് മൈക്കിൾ ശുചിത്വ പ്രതിജ്ഞ ചൊല്ലി കൊടുത്തു. സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ മനോജ് മുരളി,ബീന സിബി, മുൻ നഗരസഭ വൈസ് ചെയർമാൻ കെ. ജെ ബെന്നി എന്നിവർ സംസാരിച്ചു. ധരസഭാ സെക്രട്ടറി അജി കെ. തോമസ് സ്വാഗതവും, ക്ലീൻ സിറ്റി മാനേജർ ആറ്റ്‌ലി പി.ജോൺ നന്ദിയും പറഞ്ഞു.

 നഗരസഭ കൗൺസിലർമാർ, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപ് രാജ്, ക്ലിക്ക് ഹെൽത്ത് ഇൻസ്പെക്ടർമാരായ അനുപ്രിയ കെ.എസ്, രജിത ഐ, അമ്പിളി, ശുചിത്വ മിഷൻ യങ് പ്രൊഫഷണൽ പ്രവീണ, വിവിധ സംഘടന പ്രവർത്തകർ, പുളിയന്മല ക്രൈസ്റ്റ് കോളേജ് എം. എസ്. ഡബ്ലിയു വിദ്യാർത്ഥികൾ എന്നിവർ ശുചിത്വ റാലിക്ക് നേതൃത്വം നൽകി

 തുടർന്ന് നടന്ന സിഗ്നേച്ചർ ക്യാമ്പയിൻ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. സ്വച്ഛത ഹി സേവാ ക്യാമ്പയിന് പിന്തുണ രേഖപ്പെടുത്തി നൂറുകണക്കിനാളുകൾ ഗാന്ധി സ്ക്വയറിൽ ക്രമീകരിച്ച ക്യാൻവാസിൽ കയ്യൊപ്പ് പതിപ്പിച്ചു.