ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളുടെ ഹെൽത്ത് ഗ്രാന്റ് പദ്ധതികൾക്ക് അംഗീകാരം

ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളുടെ ഹെൽത്ത് ഗ്രാന്റ് പദ്ധതികൾക്ക് അംഗീകാരം

ഇടുക്കി: ജില്ലയിലെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളുടെയും 2025–26 വർഷത്തെ ഹെൽത്ത് ഗ്രാന്റ് പദ്ധതികൾക്ക് ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നൽകി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ഷീലാ സ്റ്റീഫന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് 52 ഗ്രാമപഞ്ചായത്തുകൾ, രണ്ട് നഗരസഭകൾ, എട്ട് ബ്ലോക്ക് പഞ്ചായത്തുകൾ എന്നിവയുടെ പദ്ധതികൾക്ക് അംഗീകാരം നൽകിയത്.

54 തദ്ദേശ സ്ഥാപനങ്ങളുടെ 2026–27 വാർഷിക പദ്ധതി ഭേദഗതികൾക്കും യോഗം അംഗീകാരം നൽകി. വിബിജി റാംജി പദ്ധതിയുടെ ഭാഗമായി തൊഴിലാളികൾക്ക് വിളവെടുപ്പ് കാലത്ത് അനുവദിക്കേണ്ട 60 ദിവസത്തെ അവധി സംബന്ധിച്ച ക്രമീകരണങ്ങൾ ഓരോ പഞ്ചായത്തിലും നടപ്പാക്കുന്നതും യോഗം ചർച്ച ചെയ്തു.

Slide 1
Slide 2
Slide 3
Slide 4

എല്ലാ പഞ്ചായത്തുകളിലും ബയോഡൈവേഴ്‌സിറ്റി മാനേജ്‌മെന്റ് കമ്മിറ്റി രൂപീകരിച്ച ആദ്യ ജില്ലയെന്ന നേട്ടം കൈവരിച്ചതിന് തദ്ദേശ സ്ഥാപന ഭാരവാഹികളെ യോഗം അഭിനന്ദിച്ചു. ജൈവവൈവിധ്യ രജിസ്റ്റർ കാലികമാക്കുന്നതിനായി എല്ലാ പഞ്ചായത്തുകളും ഒരു ലക്ഷം രൂപ വീതം മാറ്റിവെക്കണമെന്ന് ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് ആവശ്യപ്പെട്ടു.

എസ്.ബി.ഐ. ഇടുക്കി റീജണൽ മാനേജർ അഭിലാഷ്, ലീഡ് ബാങ്ക് മാനേജർ വർഗീസ് മാത്യു എന്നിവർ കാർഷിക മേഖലയുമായും ചെറുകിട സംരംഭങ്ങളുമായും ബന്ധപ്പെട്ട് തദ്ദേശ സ്ഥാപനങ്ങൾക്കും സ്വയംസഹായ സംഘങ്ങൾക്കും വ്യക്തികൾക്കും ലഭ്യമായ വിവിധ വായ്പാ പദ്ധതികൾ പരിചയപ്പെടുത്തി.ജില്ലാ പ്ലാനിംഗ് ഓഫീസർ ഡോ. പി. പ്രവീൺ സംസാരിച്ചു.

Slide 1
Slide 2
Slide 3
Slide 4