തിരുവനന്തപുരത്തെ അക്രമസംഭവങ്ങളിൽ പ്രതിഷേധം: കട്ടപ്പനയിൽ എസ്എഫ്ഐ മാർച്ച്
കട്ടപ്പന: തിരുവനന്തപുരത്തെ അക്രമസംഭവങ്ങളിൽ പ്രതിഷേധിച്ച് എസ്എഫ്ഐ പ്രവർത്തകർ കട്ടപ്പന പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. ജില്ലാ ജോയിന്റ് സെക്രട്ടറി എം. എസ്. ഗൗതം മാർച്ച് ഉദ്ഘാടനം ചെയ്തു.
സംസ്ഥാന വ്യാപകമായി എസ്എഫ്ഐ ആഹ്വാനം ചെയ്ത പഠിപ്പുമുടക്കിന്റെ ഭാഗമായാണ് മാർച്ച് സംഘടിപ്പിച്ചത്. ഇടുക്കിക്കവലയിൽ നിന്ന് ആരംഭിച്ച മാർച്ച് പൊലീസ് സ്റ്റേഷൻ പരിസരത്ത് ബാരിക്കേഡ് ഉപയോഗിച്ച് പൊലീസ് തടഞ്ഞു. തുടർന്ന് പ്രവർത്തകർ ബാരിക്കേഡിന് മുകളിൽ കയറി കൊടി സ്ഥാപിച്ചു.
ജില്ലാ കമ്മിറ്റിയംഗം ഒ. പി. റഗദ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി സിദ്ധാർഥ് സാജു, ജില്ലാ കമ്മിറ്റിയംഗം അനന്ദകൃഷ്ണൻ, എം. ദുർഗ എന്നിവർ സംസാരിച്ചു.


