വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ തിരുനാൾ: ബൈബിൾ കൺവെൻഷന് തുടക്കം
കട്ടപ്പന പോർസ്യൂങ്കുല ആശ്രമ ദൈവാലയത്തിൽ വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ തിരുനാളിനോടനുബന്ധിച്ച് ആരംഭിച്ച ബൈബിൾ കൺവെൻഷന് തുടക്കമായി.
ആശ്രമം സുപ്പീരിയർ റവ. ഫാ. സേവ്യർ കൊച്ചുറുമ്പിലും ആതിരമ്പുഴ കാരീസ് ഭവൻ ഡയറക്ടർ റവ. ഫാ. ബിജിൽ ചക്കിയത്തും ചേർന്ന് തിരി തെളിച്ച് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.റവ. ഫാ. അനൂപ് കരിങ്ങാട്ട്, റവ. ഫാ. സന്തോഷ് പിസ് വില്ല, ഫാ. പീറ്റർ എന്നിവർ സന്നിഹിതരായിരുന്നു.


