കട്ടപ്പന നഗരസഭയുടെ ആർ.ആർ.ആർ സെന്ററിന്റെ നേതൃത്വത്തിൽ ഗുണഭോക്താക്കൾക്ക് ഉപകരണങ്ങൾ വിതരണം ചെയ്തു
കട്ടപ്പന നഗരസഭയുടെ ആർ.ആർ.ആർ (റീയൂസ്, റീഡ്യൂസ്, റീസൈക്കിൾ) സെന്ററിന്റെ നേതൃത്വത്തിൽ അർഹരായ ഗുണഭോക്താക്കൾക്ക് വിവിധ ഉപകരണങ്ങൾ വിതരണം ചെയ്തു.
ഉപയോഗശൂന്യമെന്ന് കരുതുന്നെങ്കിലും മറ്റുള്ളവർക്ക് പ്രയോജനപ്പെടുന്ന വസ്തുക്കൾ പുനരുപയോഗത്തിലൂടെ മാലിന്യത്തിന്റെ അളവ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ശേഖരിച്ച കട്ടിൽ, ഫാൻ, ജനൽ, ക്ലോസറ്റ്, വാഷ്ബേസിൻ, പടുത, ലൈറ്റ്, വെള്ളം ശേഖരിക്കുന്ന ജാറുകൾ തുടങ്ങിയവയാണ് വിതരണം ചെയ്തത്.
പരിപാടിയുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ ജോയി വെട്ടിക്കുഴി നിർവഹിച്ചു. ഡെപ്യൂട്ടി ചെയർപേഴ്സൺ ലീലാമ്മ ബേബി, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ തോമസ് മൈക്കിൾ, നഗരസഭ കൗൺസിലർമാർ, സെക്രട്ടറി അജി കെ. തോമസ്, ക്ലീൻ സിറ്റി മാനേജർ ആറ്റ്ലി പി. ജോൺ, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപ് രാജ്, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ അനുപ്രിയ കെ.എസ്., അമ്പിളി, രജിത ഐ., ശുചിത്വ മിഷൻ യങ് പ്രൊഫഷണൽ പ്രവീണ, നഗരസഭ ജീവനക്കാർ, ശുചീകരണ വിഭാഗം ജീവനക്കാർ, ഹരിത കർമ്മ സേന അംഗങ്ങൾ എന്നിവർ പങ്കെടുത്തു.


