സ്വച്ഛത ഹി സേവ–‘കൈയ്യോടു കൈ’ ക്യാമ്പയിന്റെ ഭാഗമായി കട്ടപ്പന നഗരസഭയുടെ നേതൃത്വത്തിൽ ചിത്രരചന മത്സരം സംഘടിപ്പിച്ചു
കട്ടപ്പന: സ്വച്ഛത ഹി സേവ–‘കൈയ്യോടു കൈ’ ക്യാമ്പയിന്റെ ഭാഗമായി കട്ടപ്പന നഗരസഭയുടെ നേതൃത്വത്തിൽ മാലിന്യസംസ്കരണ വിഷയങ്ങളെ ആസ്പദമാക്കി വാട്ടർ കളർ ചിത്രരചന മത്സരം നടത്തി. യു.പി., ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ വിദ്യാർഥികൾക്കായാണ് മത്സരം സംഘടിപ്പിച്ചത്.
നഗരസഭ പരിധിയിലെ വിവിധ സ്കൂളുകളിൽ നിന്നായി 90ഓളം വിദ്യാർഥികൾ മത്സരത്തിൽ പങ്കെടുത്തു. ഗവ. ട്രൈബൽ സ്കൂൾ, ഗവ. ഹൈസ്കൂൾ വാഴവര, നിർമൽ ജ്യോതി പബ്ലിക് സ്കൂൾ, സെന്റ് ജോർജ് സ്കൂൾ, കാർമൽ സി.എം.ഐ പബ്ലിക് സ്കൂൾ, സെന്റ് ജെറോംസ് സ്കൂൾ, ഒസ്സാനം ഇംഗ്ലീഷ് മീഡിയം സ്കൂൾ, സരസ്വതി വിദ്യാപീഠം, ഓക്സിലിയം സ്കൂൾ എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർഥികളാണ് പങ്കെടുത്തത്.
യു.പി. വിഭാഗത്തിൽ ജിയോൺ വിജേഷ്, അനുരാഗ് ബിനു (എസ്.ജെ. യു.പി.എസ്. വെള്ളയാംകുടി), ജിയന്ന സാനിയ (സെന്റ് ജോർജ് സ്കൂൾ കട്ടപ്പന) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
ഹൈസ്കൂൾ വിഭാഗത്തിൽ കൃഷ്ണപ്രിയ അജയ് (ഒസ്സാനം ഇംഗ്ലീഷ് മീഡിയം സ്കൂൾ), അക്ഷയ് അനുമോദ് (ജി.ടി.എച്ച്.എസ്.എസ്.), ആദിനാഥ് അജിത് (സരസ്വതി വിദ്യാപീഠം) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
ഹയർ സെക്കൻഡറി വിഭാഗത്തിൽ ശ്രീനന്ദ എസ്. (എസ്.ജെ.എച്ച്.എസ്.എസ്. വെള്ളയാംകുടി), അഞ്ജലി മരിയ റെനി (ഓക്സിലിയം സ്കൂൾ), അഭിനവ് പി. (സെന്റ് ജോർജ് സ്കൂൾ) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
വിദ്യാർഥികളിൽ ശുചിത്വബോധം വളർത്തുന്നതിനും മാലിന്യസംസ്കരണത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിനും അവരുടെ സർഗാത്മക കഴിവുകൾ വികസിപ്പിക്കുന്നതിനുമാണ് മത്സരം സംഘടിപ്പിച്ചത്.


