ഇടുക്കി ജില്ലയിൽ ഗാന്ധിജയന്തി വാരാഘോഷത്തിന് തുടക്കം കുറിച്ചു

ഇടുക്കി ജില്ലയിൽ ഗാന്ധിജയന്തി വാരാഘോഷത്തിന് തുടക്കം കുറിച്ചു

ഇടുക്കി: ജില്ലാ ഭരണകൂടവും ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പും വിവിധ വകുപ്പുകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഗാന്ധിജയന്തി വാരാഘോഷത്തിന് തുടക്കമായി. കളക്ടറേറ്റ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്ക് സമീപം നടന്ന ചടങ്ങിൽ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് മിനി കെ. ജോൺ വാരാഘോഷം ഉദ്ഘാടനം ചെയ്തു.

ഗാന്ധി പ്രതിമയിൽ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റും വിശിഷ്ടാതിഥികളും പുഷ്പാർച്ചന നടത്തി. അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ പി.ആർ. പ്രദീപ്കുമാർ സന്ദേശം നൽകി. പബ്ലിക് റിലേഷൻസ് വകുപ്പ് അസിസ്റ്റന്റ് എഡിറ്റർ എം.എൻ. സുനിൽകുമാർ, അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ എസ്. ശ്രീജിത്ത്, ഇടുക്കി ഗവൺമെന്റ് എൻജിനീയറിങ് കോളജ് എൻ.എസ്.എസ്. അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസർ ഐ.പി. കീർത്തന എന്നിവർ സംസാരിച്ചു.

Slide 1
Slide 2
Slide 3
Slide 4

എൻ.എസ്.എസ്. വൊളന്റിയർമാർ ചടങ്ങിൽ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. തുടർന്ന് ഇടുക്കി ഗവൺമെന്റ് എൻജിനീയറിങ് കോളജിലെ എൻ.എസ്.എസ്. വൊളന്റിയർമാരുടെയും ജീവനക്കാരുടെയും സഹകരണത്തോടെ കളക്ടറേറ്റ് പ്രവേശന കവാടത്തിലെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും പരിസരവും ശുചീകരിച്ചു. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് തയ്യാറാക്കിയ ഗാന്ധി സൂക്തങ്ങൾ ഉൾപ്പെടുത്തിയ പുസ്തകവും ചടങ്ങിൽ വിതരണം ചെയ്തു.

ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ഒക്ടോബർ ആറിന് മൂന്നാർ ഗവൺമെന്റ് കോളജിൽ ഗാന്ധിയൻ ആദർശങ്ങളെ അടിസ്ഥാനമാക്കി സെമിനാർ, വിദ്യാർഥികൾക്കായി സംവാദം, ക്വിസ് മത്സരം എന്നിവ സംഘടിപ്പിക്കും. ഒക്ടോബർ ഏഴിന് കളക്ടറേറ്റിൽ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി ഗാന്ധി ക്വിസ് മത്സരവും നടക്കും.

കളക്ടറേറ്റിൽ നടക്കുന്ന ക്വിസ് മത്സരത്തിൽ പങ്കെടുക്കാൻ 9846856982, 9746387959, 9567090131 എന്നീ നമ്പറുകളിൽ വിളിച്ച് രജിസ്റ്റർ ചെയ്യണം.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4