ഗാന്ധിജയന്തി ദിനാചരണം : ബോധവത്കരണവും ദീപശിഖാ പ്രയാണവും സംഘടിപ്പിച്ചു

ഗാന്ധിജയന്തി ദിനാചരണം :  ബോധവത്കരണവും ദീപശിഖാ പ്രയാണവും സംഘടിപ്പിച്ചു

വെള്ളയാംകുടി: ഗാന്ധിജയന്തി ദിനാചരണത്തിന്റെയും ലഹരിവിരുദ്ധ ബോധവത്കരണത്തിന്റെയും ഭാഗമായി സെന്റ് ജെറോംസ് ഹയർ സെക്കൻഡറി സ്കൂളിന്റെ നേതൃത്വത്തിൽ ‘അരുതാത്തതിൽ നിന്നും അറിവുള്ളതിലേക്ക്’ എന്ന സന്ദേശവുമായി ദീപശിഖാ പ്രയാണം സംഘടിപ്പിച്ചു.

അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ഹരികുമാർ പി.എസ്. ഉദ്ഘാടനം ചെയ്തു. കട്ടപ്പന നഗരസഭ ചെയർമാൻ ജോയി വെട്ടിക്കുഴി അധ്യക്ഷനായി.

Slide 1
Slide 2
Slide 3
Slide 4

കട്ടപ്പന എസ്.ഐ. അജേഷ് വിജയൻ, ഇടുക്കി ഡയോസിസ് കോർപ്പറേറ്റ് സെക്രട്ടറി റവ. ഫാ. ഡോ. ജോർജ് തകടിയേൽ എന്നിവർ ആശംസകൾ നേർന്നു.

നർത്തകി അജിത വേണുകുമാർ, സുബേദാർ മേജറും കായികതാരവുമായ സന്തോഷ് ജോൺ, കാർട്ടൂണിസ്റ്റും എഴുത്തുകാരനും പരിസ്ഥിതി പ്രവർത്തകനുമായ സജിദാസ് മോഹൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. എൻഎസ്എസ് പ്രവർത്തകരും വിദ്യാർഥികളും അധ്യാപകരും ദീപശിഖാ പ്രയാണത്തിൽ അണിനിരന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4