നത്തുകല്ല് കൈരളി ലൈബ്രറി കളിസ്ഥല പുനരുദ്ധാരണത്തിന് തുടക്കമായി
:ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി നത്തുകല്ല് കൈരളി പബ്ലിക് ലൈബ്രറിയുടെ കളിസ്ഥല പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. 50 വർഷത്തിലേറെ പാരമ്പര്യമുള്ള ലൈബ്രറിയുടെ പ്രവർത്തനങ്ങൾക്കൊപ്പം നാട്ടിലെ കലാ-കായിക രംഗത്തിനും കൂടുതൽ പ്രാധാന്യം നൽകുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഭരണസമിതി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിരിക്കുന്നത്.
കളിസ്ഥലം നവീകരിച്ച് അന്യംനിന്നുപോയ വോളിബോൾ കളി പുനരാരംഭിക്കാനും വോളിബോൾ ടൂർണമെന്റ് സംഘടിപ്പിക്കാനുമാണ് പ്രധാന പദ്ധതി. ഇതോടൊപ്പം ലൈബ്രറി അങ്കണത്തിൽ ബാഡ്മിൻറൺ കോർട്ട് ഒരുക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്.
പ്രദേശത്തെ യുവാക്കളെയും കുട്ടികളെയും കായിക പ്രവർത്തനങ്ങളിലേക്ക് കൂടുതൽ ആകർഷിക്കുകയും ആരോഗ്യകരമായ വിനോദത്തിനും കൂട്ടായ്മയ്ക്കും അവസരമൊരുക്കുകയും ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ഗാന്ധിജയന്തി ദിനാചരണത്തിൻ്റെ ഭാഗമായി നടന്ന പരിപാടികൾക്ക് ടോമി ആനിക്കമുണ്ടയിൽ,ബിനോയി പുറംചിറയിൽ ,ബിബിൻ കെ രാജു,സാബു എൻ ഡി,ജോസ്കുട്ടി കടുക്കേപ്പറമ്പിൽ എന്നിവർ നേതൃത്വം നൽകി


