ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി വണ്ടൻമേട് ഗ്രാമപഞ്ചായത്തുതല ശുചീകരണ യജ്ഞം ചേറ്റുകുഴിയിൽ സംഘടിപ്പിച്ചു

ചേറ്റുകുഴി: ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി പുതുയുഗ ശുചിത്വകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി വണ്ടൻമേട് ഗ്രാമപഞ്ചായത്തുതല ശുചീകരണ യജ്ഞം ചേറ്റുകുഴി ടൗണിൽ സംഘടിപ്പിച്ചു. ജനകീയ പങ്കാളിത്തത്തോടെ നടന്ന ശുചീകരണ യജ്ഞം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൂസൻ ജേക്കബ് ഉദ്ഘാടനം ചെയ്തു.

സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി തദ്ദേശസ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. പഞ്ചായത്ത് 13, 14, 15 വാർഡുകളുടെ സംയുക്ത നേതൃത്വത്തിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങളിൽ കുടുംബശ്രീ അംഗങ്ങൾ, ഹരിതകർമ്മ സേനാംഗങ്ങൾ, ശുചീകരണ തൊഴിലാളികൾ, ജനപ്രതിനിധികൾ, പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു.

Slide 1
Slide 2
Slide 3
Slide 4

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു തോമസ് അക്കാട്ടുമുണ്ട, അംഗങ്ങളായ ജി. പി. രാജൻ, ജാൻസി റിജി, അണക്കര റോട്ടറി ക്ലബ് പ്രസിഡന്റ് സാബു കെ. തോമസ്, പഞ്ചായത്ത് സെക്രട്ടറി ജിറിൻ തോമസ്, ഹെൽത്ത് ഇൻസ്പെക്ടർ ഉപാസ് എന്നിവർ സംസാരിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലക്ഷ്മി ശരവണൻ, ഹെൽത്ത് ഇൻസ്പെക്ടർ ഉപാസ് എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.