പുറ്റടിയിൽ ജെസിഐയുടെ നേതൃത്വത്തിൽ ശുചീകരണം നടത്തി
പുറ്റടി: ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി ജെസിഐ പുറ്റടി സ്പൈസ് ഹിൽസിന്റെ നേതൃത്വത്തിൽ പുറ്റടി ടൗണിലും കുമളി–മൂന്നാർ സംസ്ഥാനപാതയോരത്തും ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. വണ്ടൻമേട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൂസൻ ജേക്കബ് ഉദ്ഘാടനം ചെയ്തു.
സംസ്ഥാനപാതയോരത്തെ സ്ഥലനാമ ബോർഡുകൾ, സ്കൂൾ, പാർക്കിങ്, സ്പീഡ്, വിവിധ സർക്കാർ സ്ഥാപനങ്ങൾ, നോ പാർക്കിങ് തുടങ്ങിയ ബോർഡുകൾ ശുചീകരിച്ച് വൃത്തിയാക്കി.
ഗ്രാമപഞ്ചായത്തംഗം ടോണി മക്കോറ, ജെസിഐ പുറ്റടി സ്പൈസ് ഹിൽസ് പ്രസിഡന്റ് ജസ്റ്റിൻ ജോസഫ് എന്നിവർ സംസാരിച്ചു. ജെസിഐ ഭാരവാഹികളായ നിതിൻ തോമസ്, ജോമേഷ് ജോസ്, വിഷ്ണു, ആൽബിൻ, ലിന്റോ എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.


