ഗാന്ധിജയന്തി ദിനത്തിൽ ലഹരിവിരുദ്ധ സന്ദേശവും വനസംരക്ഷണ പ്രവർത്തനവുമായി മുരിക്കാട്ടുകുടി ട്രൈബൽ സ്കൂൾ
സ്വരാജ്: ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി കാഞ്ചിയാർ ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ആഘോഷവും ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. വിമുക്തി നോഡൽ ഓഫീസർ സാബുമോൻ എം.സി. ക്ലാസ് നയിച്ചു. ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളും യുവതലമുറയെ ലഹരിയിൽനിന്ന് സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും ക്ലാസിൽ വിശദീകരിച്ചു.
മുരിക്കാട്ടുകുടി ഗവൺമെന്റ് ട്രൈബൽ ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ‘കാടറിഞ്ഞ് നാടിനായി’ പരിപാടിയും സംഘടിപ്പിച്ചു. അയ്യപ്പൻകോവിൽ ഫോറസ്റ്റ് റേഞ്ച് ഓഫീസർ സലിൻ ജോസ് ഉദ്ഘാടനം ചെയ്തു. കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജയ്മോൻ കോഴിമല ഗാന്ധിജയന്തി ദിനസന്ദേശം നൽകി. പഞ്ചായത്ത് അംഗം തങ്കമണി സുരേന്ദ്രൻ ആശംസകൾ അറിയിച്ചു.
പരിസ്ഥിതി ദിനത്തിൽ വനത്തിനുള്ളിൽ നട്ടുപിടിപ്പിച്ച മരത്തൈകളുടെ ചുവടുകൾ എൻഎസ്എസ് വോളന്റിയർമാർ വൃത്തിയാക്കി. വനംവകുപ്പ് ഉദ്യോഗസ്ഥരോടൊപ്പം വനത്തിലൂടെ കാൽനടയായി സഞ്ചരിച്ചാണ് വിദ്യാർഥികൾ വനസംരക്ഷണ പ്രവർത്തനങ്ങളിൽ പങ്കാളികളായത്.
എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഡോ. വി.ജെ. പ്രദീപ്കുമാർ, ഹെഡ്മിസ്ട്രസ് റെജിമോൾ, പിടിഎ പ്രസിഡന്റ് പ്രിൻസ് മറ്റപ്പള്ളിൽ, അധ്യാപകരായ രായ ജൂബി തോമസ്, ലിറ്റിമോൾ, പി.എസ്., സീന, എൻഎസ്എസ് ലീഡർമാരായ ബ്രൈറ്റ് അൽഫോൺസ് കൊറിയ, ഹന്ന റോസ് ജോമോൻ എന്നിവർ നേതൃത്വം നൽകി.


