കട്ടപ്പനയിലെ മികച്ച ശുചിത്വ സ്ഥാപനത്തിന് ബെസ്റ്റ് ക്ലീൻ ഷോപ്പ് അവാർഡ് നൽകി
കട്ടപ്പന: ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി കട്ടപ്പന മർച്ചന്റ് യൂത്ത് വിംഗിന്റെ നേതൃത്വത്തിൽ ബെസ്റ്റ് ക്ലീൻ ഷോപ്പ് അവാർഡ് നൽകി. പള്ളിക്കവല–ഇടുക്കിക്കവല ബൈപ്പാസ് റോഡിലെ കെ.ഡി. ഫ്രൂട്സ് ഉടമ വിജയകുമാറിനാണ് പുരസ്കാരം.
കടയും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിലും പഴവർഗങ്ങൾ ശുചിത്വത്തോടെ സംരക്ഷിക്കുന്നതിലും പുലർത്തുന്ന മികവ് പരിഗണിച്ചാണ് പുരസ്കാരം നൽകിയത്. നാല് പതിറ്റാണ്ടായി കട്ടപ്പനയിൽ പ്രവർത്തിക്കുന്ന കെ.ഡി. ഫ്രൂട്സ് ജില്ലയിലെ പ്രധാന പഴവർഗ വിതരണ സ്ഥാപനങ്ങളിലൊന്നാണ്.
മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് സാജൻ ജോർജ് വിജയകുമാറിന് പുരസ്കാരം കൈമാറി. യൂത്ത് വിംഗ് പ്രസിഡന്റ് അജിത്ത് സുകുമാരൻ അധ്യക്ഷത വഹിച്ചു. ക്ലീൻ സിറ്റി മാനേജർ ആറ്റ്ലി പി. ജോൺ ഗാന്ധിജയന്തി സന്ദേശം നൽകി. വാർഡ് കൗൺസിലർ സോണിയ ജെയ്ബി, സിജോമോൻ ജോസ്, ജോഷി കുട്ടട, സിജോ എവറസ്റ്റ്, അനിൽകുമാർ എസ്. നായർ, സബിൽ ലത്തീഫ്, ഷിയാസ് എ.കെ. എന്നിവർ സംസാരിച്ചു.


