വയോജനങ്ങൾ സമൂഹത്തിന്റെ അനുഭവസമ്പത്ത്: റോയി കെ. പൗലോസ് എം.എൽ.എ
മറ്റപ്പള്ളി: വയോജന ദിനാഘോഷത്തിന്റെ ഭാഗമായി വയൽ SHG മറ്റപ്പള്ളിയുടെ നേതൃത്വത്തിൽ ‘സ്നേഹ സായാഹ്നം’ സംഘടിപ്പിച്ചു. പ്രിയങ്ക മഹിളാ സമാജം ഹാളിൽ നടന്ന പരിപാടി മുതിർന്ന തലമുറയോടുള്ള സ്നേഹവും ആദരവും പങ്കുവെച്ച വേദിയായി.
സംഘം പ്രസിഡന്റ് ആന്റണി എം.വി. അധ്യക്ഷത വഹിച്ച ചടങ്ങ് ഇടുക്കി എം.എൽ.എ റോയി കെ. പൗലോസ് ഉദ്ഘാടനം ചെയ്തു. കുടുംബത്തിന്റെയും സമൂഹത്തിന്റെയും വളർച്ചയിൽ വയോജനങ്ങൾ നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണെന്നും അവരുടെ ജീവിതാനുഭവങ്ങളും അറിവുകളും പുതുതലമുറയ്ക്ക് വലിയ പാഠങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സെലിൻ തോമസ് മുഖ്യസന്ദേശം നൽകി. ജില്ലാ പഞ്ചായത്ത് അംഗം ടോണി തോമസ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് മണ്ണൂർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷീന ജേക്കബ്, റോയ് എവറസ്റ്റ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ റെൻസോ, ഗ്രാമപഞ്ചായത്ത് അംഗം തങ്കമണി സുരേന്ദ്രൻ, സ്വരാജ് പബ്ലിക് ലൈബ്രറി പ്രസിഡന്റ് ബേബിച്ചൻ കിഴക്കേമുറി എന്നിവർ ആശംസകൾ അറിയിച്ചു.
തുടർന്ന് വിവിധ കലാപരിപാടികളും സൗഹൃദ സംഗമവും നടന്നു. ശ്രീകുമാർ ജി., മാത്യു എൻ.എം., അനീഷ് ഒ.വി., സതീഷ് ഒ.ജി., സോജൻ തോമസ്, നിധീഷ് കുമാർ, അലക്സ് റെജി, പ്രിൻസ് മറ്റപ്പള്ളി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.


