മേലുകാവിൽ ബാലസഭ സംഗമവും ബാലസദസ്സും നടത്തി

മേലുകാവിൽ ബാലസഭ സംഗമവും ബാലസദസ്സും നടത്തി

മേലുകാവ്: ഗാന്ധിജയന്തി ദിനത്തിൽ മേലുകാവ് സി.ഡി.എസിന്റെ നേതൃത്വത്തിൽ 10 ബാലസഭകളിൽ ‘Children’s Voice & Action Meet’ എന്ന പേരിൽ ബാലസഭ സംഗമങ്ങളും ബാലസദസ്സും സംഘടിപ്പിച്ചു. വാർഡ് തലത്തിൽ നടന്ന പരിപാടികളിൽ കുട്ടികൾ തങ്ങളുടെ പ്രദേശത്തെയും ജീവിതത്തെയും ബാധിക്കുന്ന വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു.

പ്രധാന പ്രശ്നങ്ങൾ കണ്ടെത്തി പരിഹാര നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കുട്ടികൾ വാർഡ് മെമ്പർമാർക്ക് നിവേദനം നൽകി. കുട്ടികൾക്ക് അഭിപ്രായങ്ങളും ആശയങ്ങളും സ്വതന്ത്രമായി പങ്കുവെക്കുന്നതിനുള്ള വേദിയായാണ് ബാലസദസ്സുകൾ സംഘടിപ്പിച്ചത്.

Slide 1
Slide 2
Slide 3
Slide 4

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോയി സ്കറിയ, മേലുകാവ് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ സുനിൽ ഐസക്ക്, ഷീബ മോൾ ജോസഫ്, വിവിധ വാർഡ് മെമ്പർമാർ, സി.ഡി.എസ് ചെയർപേഴ്സൺ ബെറ്റി ആർ.ബി, വൈസ് ചെയർപേഴ്സൺ സൗമ്യ രഞ്ജിത്ത്, സാമൂഹിക വികസന കൺവീനർ ബിന്ദു എസ്.ടി., ആനിമേറ്റർ ദിവ്യ മനോജ്, ബിന്ദു ഷാജി, ബാലസഭ ആർ.പി ശ്രീജിഷ ജേക്കബ്, സി.ഡി.എസ് അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Slide 1
Slide 2
Slide 3
Slide 4