പോസ്റ്റിൽ നിന്ന് ഷോക്കേറ്റ് വീണ ലൈൻമാൻ മരിച്ചു
കുറവിലങ്ങാട്: വൈദ്യുതി പോസ്റ്റിൽ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റ് താഴെ വീണ ലൈൻമാൻ മരിച്ചു. കുറവിലങ്ങാട് ഇലക്ട്രിക്കൽ സെക്ഷനിലെ ലൈൻമാൻ കൂത്താട്ടുകുളം ഒലിയപ്പുറം ആലുങ്കൽ വീട്ടിൽ വിനോദ് ജോർജ് (50) ആണ് മരിച്ചത്.
ഉച്ചയ്ക്ക് 12 മണിയോടെ തോട്ടുവാ ജംഗ്ഷന് സമീപത്തെ പോസ്റ്റിൽ അറ്റകുറ്റപ്പണി നടത്തുന്നതിനിടെയാണ് അപകടം. ഷോക്കേറ്റ് താഴെ വീണ വിനോദിനെ നാട്ടുകാർ ഉടൻ കുറവിലങ്ങാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് കാരിത്താസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.
മൃതശരീരം കാരിത്താസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.


