കഞ്ചാവുമായി രണ്ട് യുവാക്കൾ തൊടുപുഴയിൽ പിടിയിൽ

കഞ്ചാവുമായി രണ്ട് യുവാക്കൾ തൊടുപുഴയിൽ പിടിയിൽ

തൊടുപുഴ: കഞ്ചാവുമായി രണ്ട് യുവാക്കളെ തൊടുപുഴ പോലീസ് പിടികൂടി. പഴുക്കാക്കുളം മുതലക്കോടം കര തോട്ടുപുറത്ത് വീട്ടിൽ എബിൻ ഷാജി (24), കാരിക്കോട് വില്ലേജ് ഉണ്ടപ്ലാവ് ഭാഗം എളമക്കൽ വീട്ടിൽ നൗഫൽ ഷെരീഫ് (32) എന്നിവരാണ് അറസ്റ്റിലായത്.

ഒക്ടോബർ ഒന്നിന് പട്ടയംകവല ഭാഗത്ത് സബ് ഇൻസ്പെക്ടർ ആൽബിൻ സണ്ണിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികളിൽ നിന്ന് 23 ഗ്രാം ഉണക്ക ഗഞ്ചാവ് കണ്ടെത്തിയത്.

Slide 1
Slide 2
Slide 3
Slide 4

കേരള പോലീസിന്റെ ലഹരിവിരുദ്ധ പദ്ധതിയായ **‘ഓപ്പറേഷൻ തൂഫാൻ – ദി നാർക്കോ ഹണ്ട്’**ന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് നടപടി.

ലഹരി വിൽപ്പനയും ഉപയോഗവും സംബന്ധിച്ച വിവരങ്ങൾ പൊതുജനങ്ങൾക്ക് ഇടുക്കി ജില്ലാ തൂഫാൻ കൺട്രോൾ റൂം 9497932508 എന്ന നമ്പറിൽ അറിയിക്കാം. വിവരങ്ങൾ നൽകുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്ന് പോലീസ് അറിയിച്ചു.

Slide 1
Slide 2
Slide 3
Slide 4