ലയൺസ് ഇന്റർനാഷണൽ സോൺ സമ്മേളനം നടന്നു
അരുവിത്തുറ: ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318B റീജിയൻ X സോണിന്റെ പ്രഥമ സോൺ സമ്മേളനം പനയ്ക്കപ്പാലം ചുങ്കപ്പുര ജംഗ്ഷനിലെ ലയൺസ് ക്ലബ് ഹാളിൽ നടന്നു. സോൺ ചെയർപേഴ്സൺ ലയൺ ചാർലി ജേക്കബ് അധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്ട് ചീഫ് പ്രോജക്ട് കോ-ഓർഡിനേറ്റർ ലയൺ സിബി പ്ലാത്തോട്ടത്തിൽ ഉദ്ഘാടനം ചെയ്തു.
പൂഞ്ഞാർ, അരുവിത്തുറ, പാലാ സ്പൈസ് വാലി, ചെമ്മലമറ്റം സെൻട്രൽ ലയൺസ് ക്ലബ്ബുകളുടെ നേതൃത്വത്തിലായിരുന്നു സമ്മേളനം. വിവിധ ക്ലബ്ബുകളുടെ പ്രവർത്തന റിപ്പോർട്ടുകൾ അവതരിപ്പിക്കുകയും ഭാവി പ്രവർത്തനങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു.


