ഗജരാജൻ പല്ലാട്ട് ബ്രഹ്മദത്തൻ ചരിഞ്ഞു

ഗജരാജൻ പല്ലാട്ട് ബ്രഹ്മദത്തൻ ചരിഞ്ഞു

കോട്ടയം മേലമ്പാറ: പല്ലാട്ട് തറവാട്ടിലെ അഡ്വ. രാജേഷ് പല്ലാട്ടിന്റെ ഉടമസ്ഥതയിലുള്ള ഗജരാജൻ പല്ലാട്ട് ബ്രഹ്മദത്തൻ (45) ഇടിമിന്നലേറ്റ് ചരിഞ്ഞു. ഞായറാഴ്ച വൈകിട്ട് വീട്ടുപരിസരത്ത് കുളിക്കുന്നതിനിടെയാണ് ശക്തമായ മിന്നലേറ്റത്. ഉടൻ മൃഗഡോക്ടറെത്തി മരണം സ്ഥിരീകരിച്ചു.

298 സെന്റിമീറ്റർ ഉയരമുള്ള ബ്രഹ്മദത്തൻ 25 വർഷമായി കേരളത്തിലുണ്ടായിരുന്നു. തൃശ്ശൂർ പൂരത്തിൽ പാറമേക്കാവ് ദേവിയുടെ തിടമ്പേറ്റിയ ഗജവീരനായിരുന്ന ബ്രഹ്മദത്തൻ വിവിധ ഉത്സവങ്ങളിലെയും സജീവ സാന്നിധ്യമായിരുന്നു. ആനയുടെ ആകസ്മിക വിയോഗത്തിൽ നാടും ആരാധകരും ദുഃഖത്തിലാണ്.

Slide 1
Slide 2
Slide 3
Slide 4