പീരുമേട് ഉപജില്ല സ്കൂൾ കായികമേള ഒക്ടോബർ 7 മുതൽ കുമളിയിൽ
കുമളി: 2026-27 അധ്യയന വർഷത്തെ പീരുമേട് ഉപജില്ല സ്കൂൾ കായികമേള ഒക്ടോബർ 7, 8, 9 തീയതികളിൽ കുമളി ജി.വി.എച്ച്.എസ്.എസ്. സ്കൂൾ മൈതാനത്ത് നടക്കും. ഉപജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നായി 1,500-ഓളം വിദ്യാർത്ഥികൾ മേളയിൽ പങ്കെടുക്കും.
മേളയുടെ മുന്നോടിയായുള്ള ദീപശിഖാ പ്രയാണം ഒന്നാം മൈലിൽ നിന്ന് ആരംഭിച്ച് സ്കൂൾ മൈതാനത്ത് സമാപിക്കും. ഔദ്യോഗിക ഉദ്ഘാടനം പീരുമേട് എം.എൽ.എ. അഡ്വ. സിറിയക് തോമസ് നിർവഹിക്കും. ഒക്ടോബർ 9ന് നടക്കുന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല സ്റ്റീഫൻ ഉദ്ഘാടനം ചെയ്യും.
പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ സ്പോൺസർമാരുടെ സഹകരണത്തോടെ ഒരുക്കിയിട്ടുണ്ട്. മേളയുടെ സുഗമമായ നടത്തിപ്പിനായി വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്.


