‘ഹർഷം 2026’ റോയ് കെ. പൗലോസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു

‘ഹർഷം 2026’ റോയ് കെ. പൗലോസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു

ഇടുക്കി: ഗവ. എൻജിനീയറിംഗ് കോളജിലെ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ ക്ലബ്ബായ ഒയാസിസിന്റെ നേതൃത്വത്തിൽ ജില്ലയിലെ ആറ് സ്പെഷ്യൽ സ്കൂളുകളെ പങ്കെടുപ്പിച്ച് സംഘടിപ്പിച്ച കലാമേള ‘ഹർഷം 2026’ റോയ് കെ. പൗലോസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.

സ്പെഷ്യൽ സ്കൂൾ വിദ്യാർഥികളുടെ കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും അവർക്ക് സൗഹൃദവും സ്നേഹവും കരുതലും നിറഞ്ഞ നിമിഷങ്ങൾ സമ്മാനിക്കുന്നതിനുമായാണ് പരിപാടി സംഘടിപ്പിച്ചത്.

Slide 1
Slide 2
Slide 3
Slide 4

വികസന കാര്യങ്ങളിൽ മറ്റു വിദ്യാലയങ്ങൾക്ക് നൽകുന്നതിനേക്കാൾ കൂടുതൽ പരിഗണന സ്പെഷ്യൽ സ്കൂളുകൾക്ക് നൽകുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ റോയ് കെ. പൗലോസ് എം.എൽ.എ പറഞ്ഞു.

എൻജിനീയറിംഗ് കോളജ് പ്രിൻസിപ്പൽ ഇൻചാർജ് പ്രൊഫ. സുധിൻ എസ്. അധ്യക്ഷനായി. സ്പെഷ്യൽ സ്കൂൾ വിദ്യാർഥികൾക്കുള്ള പുരസ്കാര വിതരണം അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് മിനി കെ. ജോൺ നിർവഹിച്ചു.

വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് അംഗം സി.ജി. കലേഷ്, ഒയാസിസ് സ്റ്റാഫ് അഡ്വൈസർ പ്രൊഫ. പ്രിൻസ് വി. ജോസ്, ഡോ. എ.കെ. മുബാറക്ക്, എസ്. റൈസു ഡീൻ, സഫാ മീര, സിദ്ധാർഥ് ബാബു, എബിൻ മാത്യുസ് ജോൺ എന്നിവർ സംസാരിച്ചു.സ്പെഷ്യൽ സ്കൂൾ വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും സ്നേഹവിരുന്നും പരിപാടിയുടെ ഭാഗമായി നടന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4