എസ്.എൻ.ഡി.പി യോഗം ചുരുളി ശാഖാ വാർഷിക പൊതുയോഗം നടത്തി
ചുരുളി: എസ്.എൻ.ഡി.പി യോഗം ചുരുളി ശാഖയുടെ വാർഷിക പൊതുയോഗം ശാഖാ ഓഡിറ്റോറിയത്തിൽ നടത്തി. ശാഖാ പ്രസിഡന്റ് കലേഷ് രാജു അധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി യോഗം ഇടുക്കി യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് ഉദ്ഘാടനം ചെയ്തു.
ശാഖാ സെക്രട്ടറി എം.എൻ. ഷണ്മുഖദാസ് വരവ്-ചെലവ് കണക്ക്, ബാലൻസ് ഷീറ്റ്, പ്രവർത്തന റിപ്പോർട്ട്, ബജറ്റ് എന്നിവ അവതരിപ്പിച്ചു. കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കോമളം മോഹൻദാസിനെ യോഗത്തിൽ ആദരിച്ചു. വിദ്യാഭ്യാസ രംഗത്ത് മികവ് പുലർത്തിയ പ്രതിഭകളെയും അനുമോദിച്ചു.
2027ൽ നടക്കുന്ന പുനഃപ്രതിഷ്ഠാ തിരുവുത്സവവുമായി ബന്ധപ്പെട്ട കാര്യങ്ങളും യോഗത്തിൽ ചർച്ച ചെയ്തു. ക്ഷേത്രം മേൽശാന്തി എൻ.ആർ. പ്രമോദ് ശാന്തികൾ അനുഗ്രഹപ്രഭാഷണം നടത്തി.
യൂണിയൻ കമ്മിറ്റി അംഗം കെ.എൻ. പ്രസാദ്, പി.കെ. മോഹൻദാസ്, വി.എസ്. പ്രകാശ്, സിന്ധു ബൈജു, സിജു മാന്താനത്ത് എന്നിവർ സംസാരിച്ചു. സെക്രട്ടറി എം.എൻ. ഷണ്മുഖദാസ് സ്വാഗതവും വൈസ് പ്രസിഡന്റ് ബൈജു ശിവൻ നന്ദിയും പറഞ്ഞു.


