1.6 ഗ്രാം എം.ഡി.എം.എയുമായി മൂന്ന് പേർ കാളിയാർ പോലീസിന്റെ പിടിയിൽ

1.6 ഗ്രാം എം.ഡി.എം.എയുമായി മൂന്ന് പേർ കാളിയാർ പോലീസിന്റെ പിടിയിൽ

തൊടുപുഴ: എം.ഡി.എം.എയുമായി മൂന്ന് പേരെ കാളിയാർ പോലീസ് അറസ്റ്റ് ചെയ്തു. വണ്ണപ്പുറം അമ്പലപ്പടി മുണ്ടിക്കുന്നേൽ വീട്ടിൽ റാഫിമോൻ എം.ഇ. (42), പുഴക്കരയിൽ വീട്ടിൽ ഷമ്മാസ് പി.എം. (36), പള്ളിക്കവല ചെത്തിക്കോട്ട് വീട്ടിൽ കബീർ സി.എം. (36) എന്നിവരാണ് അറസ്റ്റിലായത്.

ഒക്ടോബർ 3ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കാളിയാർ സബ് ഇൻസ്പെക്ടർ വിഷ്ണു വി.വിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പള്ളിപ്പടിക്കവലയിൽ ഒന്നാം പ്രതി വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിൽ പരിശോധന നടത്തി.

Slide 1
Slide 2
Slide 3
Slide 4

പരിശോധനയിൽ പ്രതികളിൽനിന്ന് 1.6 ഗ്രാം എം.ഡി.എം.എ, ഉപയോഗിച്ചതായി കണ്ടെത്തിയ ഗ്ലാസ് ഫ്യൂമർ, നാല് ഗ്യാസ് ലൈറ്ററുകൾ, മയക്കുമരുന്ന് വിൽപ്പനയിലൂടെ ലഭിച്ചതെന്ന് പോലീസ് പറയുന്ന 6,270 രൂപ എന്നിവ പിടിച്ചെടുത്തു.