മണർകാട് സെന്റ് മേരീസ് പ്രൈവറ്റ് ഐ.ടി.ഐയിലെ 47-ാം ബാച്ച് ട്രെയിനികളുടെ ബിരുദദാന ചടങ്ങ് നടന്നു
മണർകാട്: സെന്റ് മേരീസ് പ്രൈവറ്റ് ഐ.ടി.ഐയിലെ 47-ാം ബാച്ച് ട്രെയിനികളുടെ ബിരുദദാന ചടങ്ങ് നടന്നു. ഐ.ടി.ഐ മാനേജർ റവ. ഫാ. കുര്യൻ മാത്യു വടക്കേപറമ്പിൽ അധ്യക്ഷത വഹിച്ചു. കോട്ടയം ആർ.ഡി.ഒ നിജു കുര്യൻ ഉദ്ഘാടനം ചെയ്തു.
മണർകാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. തോമസ് കുന്നേൽ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ മണർകാട് സെന്റ് മേരീസ് കത്തീഡ്രൽ വികാരി കെ. കുര്യാക്കോസ് കോർ എപ്പിസ്കോപ്പ കിഴക്കേടത്ത്, സഹവികാരി കുര്യാക്കോസ് കോർ എപ്പിസ്കോപ്പ കാലായിൽ, ഐ.ടി.ഐ മാനേജർ റവ. ഫാ. കുര്യൻ മാത്യു വടക്കേപറമ്പിൽ എന്നിവരെ ഉപഹാരം നൽകി ആദരിച്ചു.
കത്തീഡ്രൽ ട്രസ്റ്റിമാരായ ഇ.വി. കുര്യാക്കോസ് ഇടച്ചേരിൽ, ബിജു വർഗീസ് കന്നുകുഴിയിൽ, സ്കറിയാച്ചൻ പള്ളത്ത്, കത്തീഡ്രൽ സെക്രട്ടറി തോമസ് ഉമ്മൻ പള്ളത്തറ, ഐ.ടി.ഐ സെക്രട്ടറി അനൂപ് ടി. അന്ത്രയോസ് തെക്കേൽ, പ്രിൻസിപ്പൽ പ്രിൻസ് ഫിലിപ്പ് പന്തനാഴിയിൽ, ഗ്രൂപ്പ് ഇൻസ്ട്രക്ടർ ബീന കെ.ജി. എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.


