തൊഴിലാളി വിരുദ്ധ ലേബർ കോഡിനെതിരെ എഐടിയുസി ധർണ
പീരുമേട്: തൊഴിലാളികളുടെ അവകാശങ്ങളെ ബാധിക്കുന്ന ലേബർ കോഡ് നടപ്പാക്കുന്നതിനെതിരെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ എഐടിയുസിയുടെ നേതൃത്വത്തിൽ പീരുമേട് ലേബർ ഓഫീസിന് മുന്നിൽ ധർണ നടത്തി.
എഐടിയുസി ജില്ലാ സെക്രട്ടറി ജോസ് ഫിലിപ്പ് ധർണ ഉദ്ഘാടനം ചെയ്തു. പി.ജെ. റെജി അധ്യക്ഷത വഹിച്ചു. ആർ. വിനോദ്, എ.എം. ചന്ദ്രൻ, അഡ്വ. സോബിൻ സോമൻ, വി.കെ. ബാബുക്കുട്ടി, എം.കെ. ബാലകൃഷ്ണൻ, സജിമോൻ, യൂനസ് പാറയ്ക്കൽ എന്നിവർ സംസാരിച്ചു.


