കരുത്തിന്റെ പോരാട്ടത്തിന് എഴുകുംവയൽ ഒരുങ്ങുന്നു; ആറാമത് അഖിലകേരള വടംവലി 25ന്
എഴുകുംവയൽ: ശിൽപശാല ലൈബ്രറി, ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആറാമത് അഖിലകേരള വടംവലി മത്സരം 25ന് വൈകിട്ട് 5ന് എഴുകുംവയൽ നിത്യസഹായമാതാ ദൈവാലയ അങ്കണത്തിൽ പ്രത്യേകം സജ്ജീകരിച്ച സ്ലാബ് കോർട്ടിൽ നടക്കും. 455 കിലോഗ്രാം വിഭാഗത്തിലാണ് മത്സരം.
കേരള ടഗ് ഓഫ് വാർ മെമ്പേഴ്സ് വെൽഫെയർ അസോസിയേഷൻ ഇടുക്കിയുടെ സഹകരണത്തോടെയാണ് മത്സരം സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ടീമുകൾ മത്സരത്തിൽ പങ്കെടുക്കും.
ഒന്നാം സ്ഥാനക്കാർക്ക് ₹25,000, രണ്ടാം സ്ഥാനക്കാർക്ക് ₹20,000, മൂന്നാം സ്ഥാനക്കാർക്ക് ₹15,000, നാലാം സ്ഥാനക്കാർക്ക് ₹12,000 എന്നിങ്ങനെയാണ് സമ്മാനത്തുക. അഞ്ചാം മുതൽ എട്ടാം സ്ഥാനം വരെ നേടുന്ന ടീമുകൾക്ക് ₹10,000 വീതവും ഒൻപത് മുതൽ 16-ാം സ്ഥാനം വരെ നേടുന്ന ടീമുകൾക്ക് ₹5,000 വീതവും സമ്മാനം നൽകും.കൂടുതൽ വിവരങ്ങൾക്ക് 9947074530, 9747645488 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.


