ലഹരിക്കെതിരെ 'കാവലു'മായി മലങ്കര ഓർത്തഡോക്സ് സഭ; സന്നദ്ധ സേന രൂപീകരിച്ചു
പീരുമേട് എം.ബി.സി കോളേജിൽ മലങ്കര ഓർത്തഡോക്സ് സഭ മദ്യ-ലഹരി വിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ ‘ലഹരിക്കെതിരെ കാവൽ’ എന്ന വിഷയത്തിൽ സെമിനാറും സന്നദ്ധ സേന രൂപീകരണവും നടത്തി.
ചീഫ് വിപ്പ് അപു ജോൺ ജോസഫ് പരിപാടി ഉദ്ഘാടനം ചെയ്തു. അഡ്വ. സിറിയക് തോമസ് എം.എൽ.എ മുഖ്യാതിഥിയായി. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും യുവാക്കളെയും വിദ്യാർഥികളെയും ലഹരിയിൽനിന്ന് അകറ്റുന്നതിനുമുള്ള ബോധവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.


