കട്ടപ്പനയിൽ ഒക്ടോബർ 14ന് ദേശീയ അപ്രന്റിസ്ഷിപ്പ് മേള
ഐ.ടി.ഐ ട്രേഡ് ടെസ്റ്റ് പാസായവർക്ക് പങ്കെടുക്കാം; സ്ഥാപനങ്ങൾക്ക് ട്രെയിനികളെ തിരഞ്ഞെടുക്കാം
കട്ടപ്പന: രാജ്യത്ത് അപ്രന്റീസ് ട്രെയിനികളുടെ എണ്ണം വർധിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര നൈപുണ്യ വികസന–സംരംഭകത്വ മന്ത്രാലയത്തിന്റെയും വ്യാവസായിക പരിശീലന വകുപ്പിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രധാനമന്ത്രിയുടെ ദേശീയ അപ്രന്റിസ്ഷിപ്പ് മേള (Prime Minister’s National Apprenticeship Mela) ഒക്ടോബർ 14ന് നടക്കും. ഇടുക്കി ജില്ലാതല മേള അന്ന് രാവിലെ ഒൻപതിന് കട്ടപ്പന ഗവൺമെന്റ് ഐ.ടി.ഐയിൽ സംഘടിപ്പിക്കും.
വിവിധ ട്രേഡുകളിൽ ഐ.ടി.ഐ ട്രേഡ് ടെസ്റ്റ് പാസായ ട്രെയിനികൾക്ക് മേളയിൽ പങ്കെടുക്കാം. പരിശീലനാർഥികളെ ആവശ്യമുള്ള സ്ഥാപനങ്ങൾക്ക് മേളയിൽ നേരിട്ട് പങ്കെടുത്ത് അനുയോജ്യരായ ട്രെയിനികളെ തിരഞ്ഞെടുക്കുന്നതിനും അവസരമുണ്ട്.
താൽപര്യമുള്ള സ്ഥാപനങ്ങളും പരിശീലനാർഥികളും https://www.apprenticeshipindia.gov.in എന്ന പോർട്ടലിൽ ഉടൻ രജിസ്റ്റർ ചെയ്യണം.ഫോൺ: 9447894826, 9746901230.


