വണ്ടന്മേട് ഫാക്ടറിപടി കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം നടന്നു

വണ്ടന്മേട് ഫാക്ടറിപടി കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം നടന്നു

വണ്ടന്മേട്: ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ ഫാക്ടറിപടി കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൂസൻ ജേക്കബ് നിർവഹിച്ചു.

ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന യോഗത്തിൽ വാർഡ് മെമ്പർ കുഞ്ഞുമോൾ ജെയിംസ് അധ്യക്ഷത വഹിച്ചു. മിനി ഷാജി സ്വാഗതം ആശംസിച്ചു.

Slide 1
Slide 2
Slide 3
Slide 4

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാലസിംഗ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു തോമസ്, പദ്ധതിയുടെ തുടക്കക്കാരനും പഞ്ചായത്ത് മെമ്പറുമായ റെജി ജോണി, മെമ്പർമാരായ ജി.പി. രാജൻ, ടോണി മാക്കോറ, ജ്യോതിമോൾ, പഞ്ചായത്ത് സെക്രട്ടറി ജെറിൻ തോമസ് എന്നിവർ സംസാരിച്ചു. ടി.ജെ. സൈമൺ നന്ദി രേഖപ്പെടുത്തി.

ഉദ്ഘാടന ചടങ്ങിൽ വാർഡിലെ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ മെമ്പർമാരായ കുഞ്ഞുമോൾ ജെയിംസിനെയും റെജി ജോണിയെയും ചടങ്ങിൽ മൊമെന്റോ നൽകി ആദരിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4