ശിശുദിനാഘോഷം 2026: ഇടുക്കി ജില്ലാതല മത്സരങ്ങൾ ഒക്ടോബർ 24ന്

ശിശുദിനാഘോഷം 2026: ഇടുക്കി ജില്ലാതല മത്സരങ്ങൾ ഒക്ടോബർ 24ന്

പൈനാവ്: ഇടുക്കി ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ശിശുദിനാഘോഷ പരിപാടികളുടെ ഭാഗമായി ജില്ലാതല മത്സരങ്ങൾ ഒക്ടോബർ 24ന് ഗവ. യു.പി. സ്കൂൾ പൈനാവിൽ നടക്കും. പ്രസംഗം, സാഹിത്യരചന, പദ്യപാരായണം, ലളിതസംഗീതം, ദേശഭക്തിഗാനം, ചിത്രരചന തുടങ്ങിയ ഇനങ്ങളിലാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.

നവംബർ 14ന് നടക്കുന്ന ശിശുദിനാഘോഷത്തിന്റെ ഭാഗമായി കുട്ടികളുടെ നേതാക്കളെ തിരഞ്ഞെടുക്കുന്നതിനുള്ള മലയാളം പ്രസംഗമത്സരവും നടത്തും. എൽ.പി., യു.പി. വിഭാഗങ്ങളിലെ മത്സരങ്ങളിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടുന്നവരിൽനിന്നാണ് കുട്ടികളുടെ നേതാക്കളെ തിരഞ്ഞെടുക്കുക. എൽ.പി. വിഭാഗത്തിൽ കുട്ടികളുടെ പ്രധാനമന്ത്രി, സ്വാഗതപ്രാസംഗികൻ, നന്ദിപ്രാസംഗികൻ എന്നീ സ്ഥാനങ്ങളിലേക്കും യു.പി. വിഭാഗത്തിൽ കുട്ടികളുടെ പ്രസിഡന്റ്, സ്പീക്കർ, മുഖ്യപ്രാസംഗികൻ എന്നീ സ്ഥാനങ്ങളിലേക്കുമാണ് തിരഞ്ഞെടുപ്പ്.

Slide 1
Slide 2
Slide 3
Slide 4

ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങൾക്കും മലയാളം പ്രസംഗമത്സരം ഉണ്ടായിരിക്കും. സാഹിത്യരചനാ മത്സരങ്ങൾ യു.പി., ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങൾക്കാണ്. ശിശുദിന കലോത്സവം 'വർണ്ണോത്സവം-2026' എന്ന പേരിലാണ് അറിയപ്പെടുക.

മത്സരവിഭാഗങ്ങൾ

- കാറ്റഗറി I: 1 മുതൽ 4 വരെ ക്ലാസുകൾ

Slide 1
Slide 2
Slide 3
Slide 4

- കാറ്റഗറി II: 5 മുതൽ 7 വരെ ക്ലാസുകൾ

Slide 1
Slide 2
Slide 3
Slide 4

- കാറ്റഗറി III: 8 മുതൽ 10 വരെ ക്ലാസുകൾ

- കാറ്റഗറി IV: 11, 12 ക്ലാസുകൾ

മത്സര ഇനങ്ങൾ

കലാമത്സരങ്ങൾ

- മലയാളം പ്രസംഗം

- മലയാളം പദ്യപാരായണം

- ലളിതസംഗീതം

- ദേശഭക്തിഗാനം

- ചിത്രരചന

സാഹിത്യരചനാ മത്സരങ്ങൾ

- മലയാളം ഉപന്യാസരചന

- മലയാളം കഥാരചന

- മലയാളം കവിതാരചന

കലാമത്സരങ്ങളിൽ പ്രസംഗത്തിന് അഞ്ച് മിനിറ്റും പദ്യപാരായണം, ലളിതസംഗീതം, ദേശഭക്തിഗാനം എന്നിവയ്ക്ക് അഞ്ച് മിനിറ്റും അനുവദിച്ചിട്ടുണ്ട്. സാഹിത്യരചനാ മത്സരങ്ങൾക്ക് 40 മിനിറ്റാണ് സമയം.

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകളിലെ വിദ്യാർഥികൾക്ക് പങ്കെടുക്കാം. രാവിലെ ഒൻപതിന് രജിസ്ട്രേഷൻ ആരംഭിക്കും. പഠിക്കുന്ന ക്ലാസും സ്കൂളും വ്യക്തമാക്കുന്ന പ്രധാനാധ്യാപകൻ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് രജിസ്ട്രേഷൻ സമയത്ത് ഹാജരാക്കണം.

ജില്ലാതല മത്സരങ്ങളിൽ വിജയിക്കുന്നവർക്ക് നവംബർ 14ന് ജില്ലയിൽ നടക്കുന്ന ശിശുദിന റാലിയിൽ ഉപഹാരങ്ങൾ നൽകും. കഴിഞ്ഞ വർഷങ്ങളിൽ കുട്ടികളുടെ നേതാക്കളായി തിരഞ്ഞെടുക്കപ്പെട്ടവർക്ക് വീണ്ടും പ്രസംഗമത്സരത്തിൽ പങ്കെടുക്കാനാകില്ല.