തപാൽ ദിനം ആഘോഷമാക്കി സെന്റ് സെബാസ്റ്റ്യൻ യു.പി. സ്കൂൾ

ഏഴല്ലൂർ പോസ്റ്റ് ഓഫീസ് സന്ദർശിച്ച് പ്രവർത്തനങ്ങൾ മനസ്സിലാക്കി വിദ്യാർഥികൾ

തപാൽ ദിനം ആഘോഷമാക്കി സെന്റ് സെബാസ്റ്റ്യൻ യു.പി. സ്കൂൾ

ഏഴല്ലൂർ: സെന്റ് സെബാസ്റ്റ്യൻ യു.പി. സ്കൂളിന്റെ നേതൃത്വത്തിൽ തപാൽ ദിനാഘോഷം വിപുലമായി സംഘടിപ്പിച്ചു. തപാൽ ദിനത്തിന്റെ ഭാഗമായി വിദ്യാർഥികൾ ഏഴല്ലൂർ പോസ്റ്റ് ഓഫീസ് സന്ദർശിച്ച് തപാൽ വകുപ്പിന്റെ പ്രവർത്തനങ്ങൾ നേരിട്ട് മനസ്സിലാക്കി.

ആഘോഷത്തിന്റെ ഭാഗമായി അധ്യാപകർ കുട്ടികൾക്ക് കത്തുകൾ എഴുതുകയും കുട്ടികൾക്ക് ലഭിച്ച കത്തുകളുമായി പോസ്റ്റ് ഓഫീസ് സന്ദർശിക്കുകയും ചെയ്തു. പോസ്റ്റ്മാസ്റ്റർ തസ്തികയിൽനിന്ന് വിരമിച്ച ലൂസി സാം, പി.സി. ശിവരാമൻ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്ത് തങ്ങളുടെ അനുഭവങ്ങൾ കുട്ടികളുമായി പങ്കുവച്ചു.

Slide 1
Slide 2
Slide 3
Slide 4

പോസ്റ്റ് ഓഫീസിൽ സേവനമനുഷ്ഠിക്കുന്ന ലിസാ ജോസഫ്, ആര്യ ദാസ്, ജയലക്ഷ്മി എന്നിവർ തപാൽ വകുപ്പിന്റെ പ്രവർത്തനരീതികളെക്കുറിച്ചും ഡിജിറ്റൽ കാലഘട്ടത്തിൽ തപാൽ സേവനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും ക്ലാസുകൾ നയിച്ചു. വാർഡ് മെമ്പർ ശാലിനി എരപ്പനാൽ ചടങ്ങിൽ മുഖ്യാതിഥിയായി.

സ്കൂൾ അധികൃതരും അധ്യാപകരും വിദ്യാർഥികളും പരിപാടികൾക്ക് നേതൃത്വം നൽകി. തപാൽ വകുപ്പിന്റെ പ്രവർത്തനങ്ങൾ നേരിട്ട് അറിയാനും തപാൽ സേവനങ്ങളുടെ പ്രാധാന്യം തിരിച്ചറിയാനും അവസരം ലഭിച്ചത് വിദ്യാർഥികൾക്ക് നവ്യാനുഭവമായി.

Slide 1
Slide 2
Slide 3
Slide 4