തപാൽ സേവനങ്ങൾ നേരിട്ടറിഞ്ഞ് പുതിയ തലമുറ

തപാൽ ദിനത്തിൽ പോസ്റ്റ് ഓഫീസ് സന്ദർശിച്ച് പച്ചടി ശ്രീനാരായണ എൽ.പി. സ്കൂൾ വിദ്യാർഥികൾ

തപാൽ സേവനങ്ങൾ നേരിട്ടറിഞ്ഞ് പുതിയ തലമുറ

പച്ചടി: ലോക തപാൽ ദിനത്തോടനുബന്ധിച്ച് തപാൽ ഓഫീസിന്റെ പ്രവർത്തനങ്ങൾ നേരിട്ട് കണ്ട് മനസ്സിലാക്കാൻ വിദ്യാർഥികൾക്ക് അവസരമൊരുക്കി പച്ചടി ശ്രീനാരായണ എൽ.പി. സ്കൂൾ. ഇതിന്റെ ഭാഗമായി വിദ്യാർഥികളും അധ്യാപകരും പച്ചടി പോസ്റ്റ് ഓഫീസ് സന്ദർശിച്ച് പോസ്റ്റ്മാസ്റ്ററുമായി സംവദിച്ചു.

തപാൽ ഓഫീസിന്റെ പ്രവർത്തനരീതി, ലഭ്യമായ വിവിധ സേവനങ്ങൾ, പഴയകാലത്തെയും നിലവിലെയും തപാൽ സേവനങ്ങൾ തമ്മിലുള്ള വ്യത്യാസങ്ങൾ എന്നിവ കുട്ടികൾ നേരിട്ട് മനസ്സിലാക്കി. ചടങ്ങിൽ തപാൽ ജീവനക്കാർക്ക് ഉപഹാരങ്ങൾ നൽകി ആദരിച്ചു.

Slide 1
Slide 2
Slide 3
Slide 4

തുടർന്ന് പച്ചടി പോസ്റ്റ്മാസ്റ്റർ അനന്തു വിദ്യാർഥികളുമായി സംവദിക്കുകയും തപാൽ വകുപ്പിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു.

സ്കൂൾ ഹെഡ്മാസ്റ്റർ പി.കെ. ബിജു, ദിനാചരണങ്ങളുടെ ചുമതലയുള്ള ആശാലക്ഷ്മി, അലൻ വർഗീസ് തുടങ്ങിയ അധ്യാപകരും വിദ്യാർഥികളും പരിപാടിയിൽ പങ്കെടുത്തു. തപാൽ സേവനങ്ങളെക്കുറിച്ച് പ്രായോഗിക അറിവ് നേടാൻ സന്ദർശനം കുട്ടികൾക്ക് സഹായകമായി.

Slide 1
Slide 2
Slide 3
Slide 4