കേരള സ്റ്റേറ്റ് സർവ്വീസ്സ് പെൻഷനേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ കട്ടപ്പന സബ് ട്രഷറി മാർച്ചും, ധർണ്ണയും സംഘടിപ്പിച്ചു

കട്ടപ്പന ബ്യൂറോ.

കേരള സ്റ്റേറ്റ് സർവ്വീസ്സ് പെൻഷനേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ കട്ടപ്പന സബ് ട്രഷറി മാർച്ചും, ധർണ്ണയും സംഘടിപ്പിച്ചു

കട്ടപ്പന: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കട്ടപ്പന ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ, കട്ടപ്പന സബ് ട്രഷറിയിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. പ്രതിഷേധ മാർച്ച് മുൻ ജില്ലാ പ്രസിഡണ്ട് ശ്രീ കെ ശശിധരൻ ഫ്ലാഗ് ഓഫ് ചെയ്തു.  ബ്ലോക്ക് പ്രസിഡന്റ് ശ്രീ ടോമി കൂത്രപ്പള്ളി അധ്യക്ഷത വഹിച്ച ധർണ്ണാ സമരം, ജില്ലാ കമ്മിറ്റി അംഗം ശ്രീ എസ് രാജിവ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൗൺസിൽ അംഗം ശ്രീ കെ പി ദിവാകരൻ, ജില്ലാ വൈസ് പ്രസിഡണ്ട്  ശ്രീമതി ലീലാമ്മ ഗോപിനാഥ് , ജില്ലാ കമ്മിറ്റി അംഗങ്ങളായ ശ്രീ കെ ആർ രാമചന്ദ്രൻ,ശ്രീമതി ടിവി സാവിത്രി, ടീ കെ വാസു.  ജില്ലാ സെക്രട്ടറി ശ്രീ കെ വി വിശ്വനാഥൻ തുടങ്ങിയവർ സംസാരിച്ചു. കേരള സർക്കാർ 01 -7-2024 മുതൽ നടപ്പാക്കേണ്ട പന്ത്രണ്ടാം പെൻഷൻ പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കുക, പതിനൊന്നാം പെൻഷൻ പരിഷ്കരണ ക്ഷാമാശ്വാസ കുടിശികകൾ അനുവദിക്കുക, ലഭിക്കാനുള്ള ടി, ആർ.ഉടനെ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടന്നത്.

Slide 1
Slide 2
Slide 3
Slide 4