കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് ജില്ലാതല ശാസ്ത്രക്വിസ്സ് മത്സരം ചെറുതോണിയിൽ നടന്നു.

കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് ജില്ലാതല ശാസ്ത്രക്വിസ്സ് മത്സരം ചെറുതോണിയിൽ നടന്നു.

ഇടുക്കി :-കേരള സംസ്ഥാന യുവജന ക്ഷേമബോർഡ് ജില്ലാതല ശാസ്ത്ര ക്വിസ്സ് മത്സരം ചെറുതോണിയിൽ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.രാരിച്ചൻ നീരണാംകുന്നേൽ ഉത്ഘാടനം ചെയ്തു.ജില്ലാ തല മല്‍സരത്തില്‍ ഒന്നാം സ്ഥാനം നേടിയത് ഉടുമ്പൻചോല നിയോജക മണ്ഡലം ജി.എച്ച്.എസ്.എസ് കല്ലാർ സ്കൂളിലെ അഭിനവ് ഡി രമേശ്, നിവേദ് വിനോദ് എന്നിവരാണ്.രണ്ടാം സ്ഥാനം ഇടുക്കി നിയോജക മണ്ഡലം എസ്.എൻ.വി.എച്ച്.എസ്.എസ് നങ്ക് സിറ്റി സ്കൂളിലെ അഭിനവ് കൃഷ്ണ, അഭിനവ് വി.ബി എന്നിവരാണ്. സ്കൂൾ തലത്തിൽ വിജയിച്ചവർ മണ്ഡലം തലത്തിൽ മത്സരിച്ച് ഒന്നാം സ്ഥാനക്കാരാണ് ജില്ലാ തലത്തിൽ മത്സരിക്കുന്നത്. ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടിയവർ കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് നടത്തുന്ന സംസ്ഥാന തല ശാസ്ത്ര ക്വിസ് മത്സരത്തിൽ പങ്കെടുക്കുന്നതാണ്.

Slide 1
Slide 2
Slide 3
Slide 4