മുഖം മിനുക്കാനൊരുങ്ങി കട്ടപ്പന ബസ്‌സ്റ്റാൻഡ്‌

മുഖം മിനുക്കാനൊരുങ്ങി കട്ടപ്പന ബസ്‌സ്റ്റാൻഡ്‌

കട്ടപ്പന: അപകടങ്ങളും അടിസ്ഥാന സൗകര്യങ്ങളുടെ കുറവും മൂലം നിരന്തരം വിമർശനങ്ങൾ നേരിട്ടിരുന്ന കട്ടപ്പന മുനിസിപ്പൽ ബസ്‌സ്റ്റാൻഡിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് ഇന്ന് തുടക്കമാകും. 60 ലക്ഷം രൂപ ചെലവഴിക്കുന്ന നവീകരണ പദ്ധതിയിലൂടെ ബസ്‌സ്റ്റാൻഡ്‌ കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവുമാക്കാനാണ് ലക്ഷ്യം.

Slide 1
Slide 2
Slide 3
Slide 4

ബസ് കയറിവരുന്നതിനും ഇറങ്ങിപ്പോകുന്നതിനുമുള്ള രണ്ട് വഴികളിലും “കട്ടപ്പന മുനിസിപ്പൽ ബസ്‌സ്റ്റാൻഡ്‌” എന്ന പേരിലുള്ള പുതിയ നെയിംബോർഡുകൾ സ്ഥാപിക്കും. ബസുകൾ പാർക്ക് ചെയ്യുന്ന ഭാഗത്ത് ഹെവി വെഹിക്കിൾ സ്റ്റോപ്പറുകൾ സ്ഥാപിച്ച് അപകട സാധ്യത കുറയ്ക്കും. സ്റ്റാൻഡ്‌ കെട്ടിടത്തിന്റെ പെയിന്റിംഗ്, മഴ ചോർച്ച പരിഹരിക്കൽ, അപകടകരമായ ഭാഗങ്ങളുടെ നവീകരണം എന്നിവയും പദ്ധതിയിൽ ഉൾപ്പെടുന്നു.

സ്റ്റാൻഡിനുള്ളിലെ തകർന്ന ഭാഗങ്ങൾ കോൺക്രീറ്റ് ചെയ്ത് കുഴികൾ നികത്തും. കൂടാതെ, സുരക്ഷാ സേവനം ആരംഭിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണെന്ന് പൊതുമരാമത്ത്‌ വകുപ്പ്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി പാറപ്പായി അറിയിച്ചു.