ഇടുക്കി ഉപഭോക്തൃതർക്ക പരിഹാര ഫോറം പ്രവർത്തനം നിലച്ചു

ഇടുക്കി ഉപഭോക്തൃതർക്ക പരിഹാര ഫോറം പ്രവർത്തനം നിലച്ചു

ഇടുക്കി: ജില്ലയിലെ ഉപഭോക്തൃതർക്ക പരിഹാര ഫോറത്തിന്റെ പ്രവർത്തനം കഴിഞ്ഞ ഡിസംബർ മുതൽ നിലച്ചിരിക്കുകയാണ്. ജഡ്ജിംഗ് പാനലിൽ പ്രസിഡന്റിനെ കൂടാതെ കുറഞ്ഞത് ഒരംഗമെങ്കിലും വേണമെന്ന വ്യവസ്ഥ പാലിക്കാത്തതിനാലാണ് സിറ്റിംഗ് നടക്കാത്തത്. ഇപ്പോൾ പ്രസിഡന്റുമാത്രമാണ് നിലവിലുള്ളത്.

Slide 1
Slide 2
Slide 3
Slide 4

ഫോറത്തിനു മുന്നിൽ വ്യാപാര, ആരോഗ്യ ഇൻഷുറൻസ്, ചികിത്സാപ്പിഴവ്, വാഹനവിൽപ്പന, കർഷകരുടെ വിള ഇൻഷുറൻസ്, കന്നുകാലി വാങ്ങൽ തുടങ്ങി നൂറുകണക്കിന് പരാതികൾ തീർപ്പാകാതെ കിടക്കുന്നു. പൈനാവിലെ മുഖ്യ ആസ്ഥാനത്തും, തൊടുപുഴയിലും, കട്ടപ്പനയിലും നടന്നുവരാറുള്ള മാസാന്ത സിറ്റിംഗുകളും നിലച്ചിരിക്കുകയാണ്.

താൽക്കാലികമായി മറ്റ് ജില്ലകളിലെ അംഗങ്ങളുടെ സേവനം ഉപയോഗപ്പെടുത്തി സിറ്റിംഗ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാർ മുന്നോട്ടുവന്നു. നിലവിൽ മാസത്തിൽ ഒരിക്കൽ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ സഹകരണത്തോടെ നടത്തുന്ന അദാലത്തിൽ ചുരുക്കം കേസുകൾക്കു മാത്രമേ പരിഹാരം ലഭിക്കുന്നുള്ളൂ.