മുതിരപ്പുഴയില്‍ വീണ അന്യസംസ്ഥാന തൊഴിലാളിയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

മുതിരപ്പുഴയില്‍ വീണ അന്യസംസ്ഥാന തൊഴിലാളിയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

മൂന്നാർ: മുതിരപ്പുഴയില്‍ വീണ രാജസ്ഥാന്‍ സ്വദേശിയായ യുവാവിനെ അഗ്നിരക്ഷാസേന  രക്ഷപ്പെടുത്തി. പഴയ മൂന്നാർ മൂലക്കടക്ക് സമീപത്താണ് സംഭവം. വഴിയോര കടയിലെ ജീവനക്കാർ യുവാവ് പുഴയിൽ ഒഴുകി വരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ അഗ്നിരക്ഷാസേനയും പോലീസും വിവരം അറിയുകയും രക്ഷാ പ്രവർത്തനം നടത്തുകയും ആയിരുന്നു

Slide 1
Slide 2
Slide 3
Slide 4

പുഴയുടെ കരയിലെ ചെടിയില്‍ പിടിച്ചുനിന്നിരുന്ന യുവാവിന്റെ അടുത്തേക്ക് അഗ്നിരക്ഷാസേന ഡ്രൈവറായ രാകേഷ് നീന്തിക്കടന്നെങ്കിലും ശക്തമായ നീരൊഴുക്കിനെ തുടർന്ന് ഡി.ടി.പി.സി.യുടെ ബോട്ട് ഉപയോഗിച്ച്‌ യുവാവിനെ കരയ്ക്കെത്തിച്ചു.

രക്ഷപ്പെടുത്തിയ യുവാവിനെ മൂന്നാർ ടാറ്റ ഹൈറേഞ്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി.