ദേശീയ യുവജന ദിനം : സ്കൂൾ വിദ്യാർത്ഥികൾക്കായി ക്ലാസുകൾ സംഘടിപ്പിച്ചു

പുറ്റടി ഹോളി ക്രോസ് കോളേജ് എൻ എസ് എസ് സെല്ലിൻ്റെയും വിമുക്തി ക്ലബ്ബിൻ്റെയും സംയുക്താഭിമുഖ്യത്തിലാണ് ക്ലാസുകൾ നടന്നത്.

ദേശീയ യുവജന ദിനം : സ്കൂൾ വിദ്യാർത്ഥികൾക്കായി ക്ലാസുകൾ സംഘടിപ്പിച്ചു

വണ്ടൻമേട്: ദേശീയ യുവജന ദിനത്തിന്റെ ഭാഗമായി വണ്ടൻമേട് സെൻ്റ് ആൻ്റണീസ് സ്കൂളിൽ വിദ്യാർത്ഥികൾക്കായി പ്രത്യേക ക്ലാസുകളും പരിപാടികളും സംഘടിപ്പിച്ചു.

Slide 1
Slide 2
Slide 3
Slide 4

സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ പുറ്റടി ഹോളി ക്രോസ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർമാരായ ബിബിൻ കെ. രാജു, കിരൺ സി. കെ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു.യുവജനങ്ങളുടെ സാമൂഹിക ഉത്തരവാദിത്തം, വ്യക്തിത്വ വികസനം, വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം,ലഹരി ഉപയോഗത്തിൻ്റെ പരിണിത ഫലങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ഇരുവരും വിദ്യാർത്ഥികൾക്ക് ക്ലാസുകൾ നൽകുകയും ചെയ്തു.

വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയും, കരിയർ മാർഗ്ഗനിർദേശം നൽകുകയും ചെയ്തു.പരിപാടിയിൽ സ്കൂൾ അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു.