ലഹരി വിരുദ്ധ ബോധവത്കരണ സന്ദേശം പ്രചരിപ്പിച്ച് സ്വാതന്ത്ര ദിനത്തിൽ കൂട്ടയോട്ടം
കൂട്ടയോട്ടം സംഘടിപ്പിക്കുന്നത് വാഴവര സമൃദ്ധി സ്വയം സഹായ സംഘംവും വാഴവര ഗവ.ഹൈസ്കൂളും സംയുക്തമായി
‘ലഹരിയിൽ നിന്ന് സ്വാതന്ത്ര്യത്തിലേക്ക്’ എന്ന ആശയമാണ് കൂട്ടയോട്ടത്തിലൂടെ നൽകാൻ ലക്ഷ്യമിടുന്നത്.സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി രാവിലെ ആശ്രമം പടിയിൽ നിന്ന് ആരംഭിക്കുന്ന കൂട്ടയോട്ടം ഗവ.ഹൈസ്കൂളിൽ സമാപിക്കും.
പരിപാടി കട്ടപ്പന ഡിവൈഎസ്പി നിഷാന്ത് മോൻ ഫ്ലാഗ് ഓഫ് ചെയ്യും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം ജലവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും.
ലഹരി ഉപയോഗത്തിന്റെ ദോഷഫലങ്ങളെക്കുറിച്ച് പൊതുജനങ്ങളിൽ ബോധവത്കരണം സൃഷ്ടിക്കുകയും, സമൂഹത്തെ ലഹരി വിമുക്ത ദിശയിലേക്ക് നയിക്കുകയുമാണ് പരിപാടിയുടെ ലക്ഷ്യം.
വിദ്യാർത്ഥികൾ, അധ്യാപകർ, SHG അംഗങ്ങൾ, വിവിധ സാമൂഹിക-സാംസ്കാരിക സംഘടനകളുടെ പ്രതിനിധികൾ എന്നിവർ പരിപാടിയിൽ പങ്കെടുക്കും.





