പുളിയൻമല കാർമൽ സിഎംഐ പബ്ലിക് സ്കൂളിൻ്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിന റാലി സംഘടിപ്പിച്ചു

പുളിയൻമല കാർമൽ സിഎംഐ പബ്ലിക് സ്കൂളിൻ്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിന റാലി സംഘടിപ്പിച്ചു

സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി പുളിയൻമല കാർമൽ സിഎംഐ പബ്ലിക് സ്കൂളിൻ്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിന റാലി സംഘടിപ്പിച്ചു. സ്കൂൾ പരിസരത്തു നിന്നും ആരംഭിച്ച റാലി പുലിയൻമല ടൗൺ ചുറ്റി  സ്കൂളിൽ സമാപിച്ചു.

Slide 1
Slide 2
Slide 3
Slide 4

ദേശീയ പതാകകളും ദേശസ്‌നേഹ മുദ്രാവാക്യങ്ങളും ഉയർത്തിപിടിച്ച് എല്ലാ വിദ്യാർത്ഥികളും റാലിയിൽ അണിനിരന്നു.

ഭാരതത്തിന്റെ  സംസ്കാരത്തെ പ്രതിനിധീകരിക്കുന്ന വൈവിധ്യമാർന്ന വേഷങ്ങളിൽ സജ്ജരായ കുട്ടികൾ റാലിയുടെ മുൻനിരയിൽ അണിനിരന്നു.

സ്കൂൾ ബാൻഡ് ടീമിൻ്റെ അകമ്പടിയോടെ, വിവിധ സന്ദേശങ്ങളടങ്ങിയ പ്ലക്കാർഡുകളും കൈകളിൽ പിടിച്ച് കുട്ടികൾ റാലിയിൽ പങ്കെടുത്തു.അധ്യാപകരും സ്കൂൾ മാനേജ്മെൻറ് പ്രതിനിധികളും പരുപാടികൾക്കു നേതൃത്വം നൽകി