സ്വാതന്ത്ര ദിനാഘോഷം : ഇടുക്കിയിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ദേശീയ പതാക ഉയർത്തി അഭിവാദ്യം സ്വീകരിക്കും.
രാജ്യത്തിന്റെ 79-ാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് നാളെ (ആഗസ്റ്റ് 15) രാവിലെ 9 മണിക്ക് ഇടുക്കി ഐ.ഡി.എ. ഗ്രൗണ്ടിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ദേശീയ പതാക ഉയർത്തി അഭിവാദ്യം സ്വീകരിക്കും.
പോലീസ്, എക്സൈസ്, വനം വകുപ്പ്, എൻ.സി.സി. സീനിയർ-ജൂനിയർ ഡിവിഷനുകൾ, സ്കൗട്സ് ആൻഡ് ഗൈഡ്സ്, സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ്സ് എന്നിവ അടക്കം 20 പ്ലാറ്റൂണുകൾ പരേഡിൽ പങ്കെടുക്കും. കുളമാവ് ജവഹർ നവോദയ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ ദേശീയഗാനവും ദേശഭക്തിഗാനങ്ങളും ആലപിക്കും.
പോലീസ് ജില്ലാ ഹെഡ്ക്വാർട്ടേഴ്സ് ക്യാമ്പ് ഇടുക്കി, എം.ആർ.എസ്. പൈനാവ്, എസ്.എൻ.എച്ച്.എസ്.എസ്. നങ്കി സിറ്റി എന്നീ സംഘങ്ങൾ ബാൻഡ് അവതരിപ്പിക്കും





